ജോമി ജോസ് കൈപ്പാറേട്ടിന്റെ ‘ഹെവന്‍’ ഷോര്‍ട്ട് ഫിലിമിന് ദേശീയ അവാര്‍ഡ്‌

02 March, 2024

കോട്ടയം: ജോമി ജോസ് കൈപ്പാറേട്ട് കഥ എഴുതി സംവിധാനം ചെയ്ത ‘ഹെവന്‍’ ഷോര്‍ട്ട് ഫിലിമിന് മൂന്ന് ചലച്ചിത്രോത്സവങ്ങളിലായി 5 ദേശീയ അവാര്‍ഡുകള്‍ ലഭിച്ചു. റീല്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച മലയാളം ഷോര്‍ട്ട് ഫിലിമായും ഏഷ്യന്‍ ടാലന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സാമൂഹ്യ അവബോധമുള്ള സിനിമക്കുള്ള അവാര്‍ഡും ഇന്ത്യന്‍ ഫിലിം ഹൗസ് നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച സിനിമട്ടോഗ്രാഫി എന്നിവയ്ക്കുള്ള അവാര്‍ഡും ലഭിച്ചു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 1200-ന് മുകളില്‍ എന്‍ട്രികളില്‍ നിന്നാണ് ഹെവന്‍ അഞ്ച് അവാര്‍ഡുകള്‍ നേടിയത്. മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ നടന്ന ചലച്ചിത്രോത്സവത്തില്‍ റീല്‍സ്, ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡുകള്‍ ജോമി കൈപ്പാറേട്ടും നിര്‍മ്മാതാവ് റോബിന്‍ സ്റ്റീഫനും ചേര്‍ന്ന് ഏറ്റുവാങ്ങി. ഇന്ത്യന്‍ ഫിലിം ഹൗസ് അവാര്‍ഡ് മാര്‍ച്ച് 17 ന് ബാംഗ്ലൂരില്‍ നടക്കുന്ന ചടങ്ങില്‍ ഏറ്റുവാങ്ങും. ഇതിനോടകം 10 ഷോര്‍ട്ട് ഫിലിമുകള്‍ കഥ എഴുതി സംവിധാനം ചെയ്ത ജോമി വിവിധ ചലച്ചിത്രോത്സവങ്ങളിലായി 12 അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഉഴവൂര്‍ ഇടവക കൈപ്പാറേട്ട് ജോസ് – മേരി ദമ്പതികളുടെ മകനാണ്. ഭാര്യ: മെര്‍ലിന്‍ (ചിക്കാഗോ) അരീക്കര പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗമാണ്. റോബിന്‍ സ്റ്റീഫന്‍ രാമമംഗലം ക്‌നാനായ മലങ്കര കത്തോലിക്ക പള്ളി ഇടവക പുത്തന്‍മണ്ണത്ത് പരേതരായ സ്റ്റീഫന്‍ – അന്നമ്മ ദമ്പതികളുടെ മകനാണ്

Comment

Editor Pics

Related News

ടീച്ചറുടെ മോഹം സഫലമായി ഡോ. സിന്‍സി ജോസഫ് ചുമതലയേറ്റു
ക്‌നാനായ ഫാമിലി മീറ്റ് 2024 വന്‍വിജയം
ബെൻസൻവിൽ തിരുഹൃദയ ദേവാലയത്തിൽ പുതുഞായർ തിരുനാൾ
ജോമി ജോസ് കൈപ്പാറേട്ടിന്റെ ‘ഹെവന്‍’ ഷോര്‍ട്ട് ഫിലിമിന് ദേശീയ അവാര്‍ഡ്‌