മുതല ആക്രമിച്ച് 16കാരന്‍ മരിച്ചു

23 April, 2024


കാന്‍ബറ: മുതലയുടെ ആക്രമണത്തില്‍ 16 കാരന് ദാരുണാന്ത്യം.ഓസ്ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡിലെ സായ്ബായി ദ്വീപിന് സമീപമായിരുന്നു സംഭവം. സഞ്ചരിച്ച ചെറു ബോട്ട് കേടായതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന 13കാരനുമായി തീരത്തേക്ക് നീന്തുമ്പോഴായിരുന്നു മുതലയുടെ ആക്രമണം. നീന്തുന്നതിനിടെ 16കാരന്‍ അപ്രത്യക്ഷമാവുകയായിരുന്നു. ഭയന്നുപോയ 13കാരന്‍ തീരത്തെത്തിയ ഉടന്‍ വിവരം അധികൃതരെ അറിയിച്ചു. ക്വീന്‍സ്ലന്‍ഡ് പൊലീസിന്റെ നേതൃത്വത്തില്‍ നടന്ന തെരച്ചിലില്‍ മൃതദേഹം 12 മണിക്കൂറിന് ശേഷം സമീപത്തെ കണ്ടല്‍ക്കാട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ശരീരത്തില്‍ മുതല ആക്രമിച്ചതിന്റെ ആഴത്തിലുള്ള പാടുകള്‍ കണ്ടെത്തി.

തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കൗമാരക്കാരനെ ആക്രമിച്ചതായി കരുതുന്ന നാല് മീറ്റര്‍ നീളമുള്ള മുതലയെ കണ്ടെത്തി. പ്രദേശവാസികളുടെ ആവശ്യപ്രകാരം മുതലയെ ദയാവധത്തിന് വിധേയനാക്കി.


Comment

Editor Pics

Related News

മയക്കുമരുന്ന് വിൽപ്പന; നടന്‍ മന്‍സൂര്‍ അലിഖാന്റെ മകന്‍ അറസ്റ്റില്‍
ഫിൻജാൽ ദുരന്തം; 300 കുടുംബങ്ങൾക്ക് വിജയ് സഹായം വിതരണം ചെയ്തു.
നടി ധന്യ മേരി വർഗീസിന്റെ 1.5 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
നയൻതാരയ്ക്കെതിരെ ധനുഷ് ഹൈക്കോടതിയിൽ