നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 പേര് മരിച്ചു. ചൊവ്വാഴ്ച രാവിലെ മലേഷ്യയിലെ ലുമുട്ട് നേവല്‍ ബേസില്‍ രാവിലെ 9.32നായിരുന്നു സംഭവം. റോയല്‍ മലേഷ്യന്‍ നേവി പരേഡിന് വേണ്ടി ഹെലികോപ്റ്ററുകള്‍ റിഹേഴ്സല്‍ നടത്തുന്നതിനിടെയാണ് കൂട്ടിയിടി ഉണ്ടായതെന്നാണ് വിവരം.
അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്ന 10 ജീവനക്കാരുടേയും മരണം നാവികസേന സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ''എല്ലാവരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു, തിരിച്ചറിയലിനായി ലുമുട്ട് ആര്‍മി ബേസ് ഹോസ്പിറ്റലിലേക്ക് അയച്ചു,'' നാവികസേന പറഞ്ഞു.
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനം; സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
പെസഹാവ്യാഴം, മുറിയാനുള്ള ക്ഷണം
കുമ്പസാരം സ്വര്‍ഗത്തിലേക്കുളള വാതില്‍, വൈദികന് പാപങ്ങള്‍ ഓര്‍ത്തിരിക്കുമോ?
ദൈവമക്കൾ കരുതിയിരിക്കുക, കൈയിൽ ചിപ്പുകൾ ഘടിപ്പിച്ചുതുടങ്ങി
Comment