യു.എ.ഇ ല്‍ കനത്തമഴ, റെഡ് അലര്‍ട്ട്

17 April, 2024

ഒമാനിലെ അപ്രതീക്ഷിത പ്രളയത്തിന് പിന്നാലെ യുഎഇയിലും മഴ കനക്കുന്നു. യുഎഇയുടെ മിക്ക ഭാഗങ്ങളിലും ദേശീയ കാലാവസ്ഥാ കേന്ദ്രം ചൊവ്വാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അസാധാരണമായ തീവ്രതയുള്ള അപകടകരമായ കാലാവസ്ഥാ സംഭവങ്ങള്‍ പ്രവചിക്കപ്പെട്ടതിനാല്‍ 'അങ്ങേയറ്റം ജാഗ്രത' തുടരാന്‍ അതോറിറ്റി താമസക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാരോട് ബുധനാഴ്ചയും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അറിയിപ്പിലൂടെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തുടനീളം മോശം കാലാവസ്ഥയെ തുടര്‍ന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

രാജ്യത്തെ അസ്ഥിരമായ കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ദുബായ് വര്‍ക്ക് ഫ്രം ഹോം, ഓണ്‍ലൈന്‍ ക്‌ളാസ് എന്നിവ  തുടരാന്‍ നിര്‍ദേശം നല്‍കി. ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് സ്വകാര്യ മേഖലയിലെ കമ്പനികളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഷാര്‍ജയിലെ ഫെഡറല്‍ ജീവനക്കാര്‍ക്കും ബുധനാഴ്ച വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ട് എമിറേറ്റുകളിലെയും പൊതു, സ്വകാര്യ സ്‌കൂളുകള്‍ ബുധനാഴ്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും.

'താഴ്ന്ന ഉപരിതല മര്‍ദ്ദം' വ്യാപിക്കുന്നതും അസ്ഥിരമായ കാലാവസ്ഥയുടെ രണ്ട് തരംഗങ്ങള്‍ ചൊവ്വാഴ്ച രാജ്യത്തുടനീളം നീങ്ങുമെന്നതിനാല്‍ അസ്ഥിരമായ കാലാവസ്ഥ തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ യുഎഇയെ ബാധിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) അറിയിച്ചു. രാത്രി വൈകിയും ഷാര്‍ജയിലും അല്‍ ഐനിലും കനത്ത മഴയും ഇടിയും ആലിപ്പഴ വര്‍ഷവുമുണ്ടായിരുന്നു.


Comment

Editor Pics

Related News

പനി ബാധിച്ച് മലയാളി യുവതി ബഹ്‌റൈനില്‍ മരിച്ചു
അബുദാബി രാജകുടുംബാംഗം ശൈഖ് തഹ്നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു, രാജ്യത്ത് ഒരാഴ്ച ദു:ഖാചരണം
യു.എ.ഇ ല്‍ കനത്തമഴ, റെഡ് അലര്‍ട്ട്
ഒമാനില്‍ പ്രളയം, കെട്ടിടം തകര്‍ന്നുവീണ് മലയാളി മരിച്ചു