പങ്കാളികള്‍ക്ക് ലൈംഗികത നിഷേധിച്ച് കൊണ്ട് ന്യൂയോര്‍ക്കില്‍ ജൂത സ്ത്രീകളുടെ സമരം

23 March, 2024

സമരങ്ങൾ പല രീതിയിലുണ്ട്.എന്നാൽ.ഇത് വേറൊരു.രീതിയാണ്.ഇങ്ങനെയും സമരം ചെയ്യാം എന്ന് കാണിച്ചു തന്നിരിക്കുകയാണ്.ഈ ജൂത പെൺകുട്ടികൾ.

ന്യൂയോര്‍ക്ക്: വിവാഹമോചന നിയമത്തിലെ ചതിക്കെണികള്‍ ചൂണ്ടിക്കാട്ടി അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്കില്‍ നൂറുകണക്കിന് ജൂത സ്ത്രീകള്‍ വ്യത്യസ്തമായ ഒരു സമരം നടത്തുകയാണ്. സ്വന്തം പങ്കാളികള്‍ക്ക് ലൈംഗികത നിഷേധിച്ചുകൊണ്ടാണ് വവാഹിതരായ ജൂതവനിതകളുടെ സമരം.

തീവ്ര ഓര്‍ത്തഡോക്‌സ് ജൂത സമൂഹത്തില്‍ നിന്നുള്ള 800ലധികം സ്ത്രീകളാണ് പങ്കാളികള്‍ക്ക് ലൈംഗികത നിഷേധിച്ച് കൊണ്ട് സമരം നടത്തുന്നത്. വിവാഹിതരാവുന്ന സ്ത്രീകളെ ചൂഷണം ചെയ്യുകയും കെണിയില്‍ പെടുത്തുകയും ചെയ്യുന്ന തരത്തിലുള്ള വിവാഹ മോചന നിയമത്തിന് എതിരെയാണ് ഇവര്‍ സമരം ചെയ്യുന്നത്. ജൂത നിയമത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരം മുന്നോട്ട് പോകുന്നത്. വിവാഹവുമായി ബന്ധപ്പെട്ടുള്ള നിയമത്തില്‍ വലിയ പിഴവുണ്ടെന്ന് സമരക്കാര്‍ വാദിക്കുന്നു.


വിവാഹ മോചനവുമായി ബന്ധപ്പെട്ട നിയമത്തെ ചൊല്ലി ന്യൂയോര്‍ക്കില്‍ വലിയ വിവാദം നടക്കുകയാണ്. അതിനിടയിലാണ് കിര്യാസ് ജോയല്‍ എന്ന സ്ഥലത്ത് നിന്ന് വനിതകളുടെ സമരം തുടങ്ങിയത്. നൂറുകണക്കിന് വര്‍ഷം പഴക്കമുള്ള ജൂതനിയമം പ്രകാരം വിവാഹിതയായ സ്ത്രീക്ക് എന്തെങ്കിലും കാരണവശാല്‍ ബന്ധം വേര്‍പ്പെടുത്തണമെങ്കില്‍ നിരവധി കടമ്പകള്‍ താണ്ടേണ്ടതുണ്ട്. ഭര്‍ത്താവിന്റെ അനുമതിയുണ്ടെങ്കില്‍ മാത്രമേ ഭാര്യക്ക് വിവാഹമോചനം നേടാന്‍ സാധിക്കുകയുള്ളൂ. ഇത് പല സ്ത്രീകളെയും ബുദ്ധിമുട്ടിക്കുന്നുണ്ട്. ചിലര്‍ ഭര്‍ത്താക്കന്‍മാരുടെ ക്രൂരപീഡനം സഹിച്ചും ബന്ധം തുടരേണ്ടി വരുന്ന സാഹചര്യമുണ്ട്. ഗെറ്റ് എന്ന് പറയുന്ന ഒരു നിയമ വ്യവസ്ഥയാണ് സ്ത്രീകള്‍ക്ക് വിവാഹമോചനം നിഷേധിക്കുന്നത്


ഇത് പ്രകാരം സ്ത്രീക്ക് സ്വയം ബന്ധം വേര്‍പ്പെടുത്താന്‍ അധികാരമില്ല. ഭര്‍ത്താവ് അനുമതിപത്രം എഴുതി നല്‍കിയാല്‍ മാത്രമേ വിവാഹമോചനം നടക്കുകയുള്ളൂ. വിവാഹമോചനം ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് അത് നല്‍കാതെ പീഡിപ്പിക്കാന്‍ പുരുഷന് അധികാരം നല്‍കുന്നതാണ് ഈ നിയമമെന്ന് സമരത്തില്‍ പങ്കെടുക്കുന്നവര്‍ പറയുന്നു. കിര്യാസ് ജോയലിലുള്ള 29കാരിയായ മാല്‍കി ബെര്‍കോവിറ്റ്‌സാണ് ഇപ്പോള്‍ സമരത്തിന് നിമിത്തമായത്. 2020 മുതല്‍ മാല്‍കി തന്റെ ഭര്‍ത്താവില്‍ നിന്ന് ബന്ധം വേര്‍പിരിഞ്ഞാണ് കഴിയുന്നത്. എന്നാല്‍ ജൂത വിശ്വാസപ്രകാരം നിയമപരമായ വിവാഹമോചനത്തിനുള്ള ഗെറ്റ് നല്‍കാന്‍ ഭര്‍ത്താവ് തയ്യാറായിട്ടില്ല.


ഇതോടെ മാല്‍കിയ്ക്ക് മറ്റൊരു വിവാഹം കഴിക്കാന്‍ സ്വതന്ത്രമായ ജീവിതം നയിക്കാനോ പറ്റാത്ത സാഹചര്യമാണ് ഉള്ളത്. വിവാഹത്തിന് ശേഷം സ്ത്രീകളെ കെണിയില്‍ പെടുത്തി ചങ്ങലയിലിടുന്ന രീതിയാണ് ഈ നിയമം കാരണം ഉണ്ടാവുന്നതെന്ന് സമരത്തില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ പറയുന്നു. പങ്കാളികള്‍ക്ക് ലൈംഗികത നിഷേധിക്കുന്നതോടെ അവരും നിയമത്തിന്റെ ദോഷവശത്തെക്കുറിച്ച് ബോധമുള്ളവരായി മാറുമെന്ന് സ്ത്രീകള്‍ കരുതുന്നു. അവരും പിന്തുണയുമായി എത്തുമെന്നും നിയമത്തില്‍ വൈകാതെ ഭേദഗതി വരുമെന്നുമാണ് സ്ത്രീകള്‍ കരുതുന്നത്. യുകെയില്‍ ഈ നിയമത്തില്‍ പൊളിച്ചെഴുത്ത് ഉണ്ടായിട്ടുണ്ട്. ഗെറ്റ് നല്‍കാതിരിക്കുന്നത് അവിടെ ക്രിമിനല്‍ കുറ്റമാണ്


അമേരിക്കന്‍ നിയമ വ്യവസ്ഥയിലും സമാനമായ മാറ്റം വരുത്തണമെന്ന് സമരം നയിക്കുന്നവര്‍ ആവശ്യപ്പെടുന്നു. മതത്തിന്റെ നിയമങ്ങള്‍ അത് പോലെ തുടരണമെന്ന് റാബി എഫ്രെം ഗോള്‍ഡ്‌ബെര്‍ഗ്, റാവ് ഹെര്‍ഷല്‍ ഷാച്ചര്‍ തുടങ്ങിയ പ്രമുഖ മതപണ്ഡിതരും ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകളുടെ സമരം വിവാഹത്തിന്റെ പവിത്രത ഇല്ലാതാക്കാന്‍ വേണ്ടിയുള്ളതാണെന്നും ഇവര്‍ ആരോപിക്കുന്നു. ലോകത്ത് ഇതാദ്യമായിട്ടില്ല ഇത്തരത്തില്‍ ലൈംഗിക സമരം നടക്കുന്നത്. പുരാതന ഗ്രീസ് മുതല്‍ ആധുനിക കൊളംബിയയിലും കെനിയയിലും വരെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ലൈംഗികത നിഷേധിച്ച് കൊണ്ട് സമരം നടന്നിട്ടുണ്ട്.

Comment

Editor Pics

Related News

നമ്മുടെ രാജ്യം മതേതരം, സര്‍ക്കാരും അങ്ങനെയാകണം: ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
മുതല ആക്രമിച്ച് 16കാരന്‍ മരിച്ചു
പുകവലി തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു
യുകെയില്‍ മലയാളി നഴ്‌സ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍