വി.ഡി സതീശന് നേരെ 150 കോടിയുടെ കോഴയാരോപണം; കോടതി ഇന്ന് വിധി പറയും

18 April, 2024

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ 150 കോടി കോഴ വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. കേസെടുക്കുന്നതില്‍ സര്‍ക്കാര്‍ മറുപടി വരാത്തതിനെ തുടര്‍ന്നാണ് വിധി പറയാന്‍ ഹര്‍ജി ഇന്നത്തേക്ക് മാറ്റിവെച്ചത്. ഇന്നത്തോടെ മറുപടി നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം.

നിയമസഭാ പ്രസംഗത്തിന് സഭയുടെ പ്രിവിലേജ് ഉള്ളതിനാല്‍ കേസെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് നിയമോപദേശം ലഭിച്ചതായി വിജിലന്‍സും കോടതിയെ അറിയിച്ചു. എന്നാല്‍ കേസെടുക്കുന്നതില്‍ അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കുന്ന നിയമസഭാ സെക്രട്ടറിയേറ്റിന്റെ കത്ത് ഹര്‍ജിക്കാരന്‍ കോടതിക്ക് കൈമാറി. ഈ കത്ത് പരിഗണിച്ച് അന്വേഷണം ആരംഭിക്കണമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. തെളിവില്ലാതെ ആരോപണമുന്നയിക്കുന്നത് ശരിയല്ലെന്നും എന്ത് തെളിവാണ് കൈവശമുളളതെന്നും കഴിഞ്ഞ തവണ കേസ് പരിഗണിച്ചോള്‍ കോടതി ഹര്‍ജിക്കാരനോട് ചോദിച്ചിരുന്നു.

കേരളാ കോണ്‍ഗ്രസ് എം നേതാവ് എ എച്ച് ഹഫീസിന്റെ ഹര്‍ജിയിലാണ് കോടതി നടപടി. സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ കെ റെയില്‍ അട്ടിമറിക്കാന്‍ വന്‍ സാമ്പത്തിക ഗൂഢാലോചന നടന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഇതിന് ചുക്കാന്‍ പിടിച്ചതെന്നും ആയിരുന്നു പി വി അന്‍വറിന്റെ ആരോപണം. കോടികളുടെ അഴിമതിയാണ് സതീശന്‍ നടത്തിയതെന്നും അന്‍വര്‍ പറഞ്ഞിരുന്നു. ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലെ കമ്പനികളില്‍ മൂന്ന് തവണയായി 150 കോടി രൂപ കോയമ്പത്തൂര്‍ വഴി ചാവക്കാട്ട് എത്തിച്ചുവെന്നും, ഈ തുക വി ഡി സതീശന് ലഭിച്ചു എന്നുമാണ് പി വി അന്‍വറിന്റെ ആരോപണത്തില്‍ പറയുന്നത്.


Comment

Editor Pics

Related News

മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കേസില്ല
കാറും ലോറിയും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ നാല് പേര്‍ക്കും ഡ്രൈവര്‍ക്കും ദാരുണാന്ത്യം
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച എസ്ഐക്ക് ആറ് വര്‍ഷം കഠിന തടവും 25000 രൂപ പിഴയും
മേയര്‍ ആര്യ രാജേന്ദ്രന്റെ വാദം തെറ്റ്, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്