വീരപ്പന്റെ മകള്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്നു

24 March, 2024

ചെന്നൈ: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വീരപ്പന്റെ മകളും അഭിഭാഷകയുമായ വിദ്യാറാണി. വീരപ്പന്‍-മുത്തു ലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് വിദ്യാ റാണി. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്നും നാം തമിഴര്‍ കക്ഷിയുടെ സ്ഥാനാര്‍ഥിയായിട്ടാണ് മത്സരിക്കുന്നത്. 

നാലുവര്‍ഷം മുമ്പ് ബിജെപിയില്‍ ചേര്‍ന്ന് വിദ്യാറാണി ദിവസങ്ങള്‍ മുന്‍പാണ് നടനും സംവിധായകനുമായ സീമാന്‍ നേതൃത്വം നല്‍കുന്ന നാം തമിഴര്‍കക്ഷിയില്‍ ചേരുന്നത്. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തക കൂടിയാണ് വിദ്യറാണി.

ഒരു മുന്നണിയുമായും കൂട്ടുകുടാതെ ഒറ്റയ്ക്കാണ് തീവ്രതമിഴ് പാര്‍ട്ടിയായ നാം തമിഴര്‍ കക്ഷി ഇത്തവണയും മത്സരിക്കുന്നത്. പുതുച്ചേരി ഉള്‍പ്പെടെ 40 മണ്ഡലത്തിലും നാം തമിഴര്‍കക്ഷി മത്സരിക്കുന്നുണ്ട്. 40 മണ്ഡലങ്ങളില്‍ 20 ഇടത്തും സ്ത്രീകളാണ് മത്സരിക്കുന്നത്. 

ജനങ്ങളെ സേവിക്കുക എന്നതായിരുന്നു അച്ഛന്റെ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ അതിന് വേണ്ടി അദ്ദേഹം തെരഞ്ഞെടുത്ത വഴി തെറ്റായിരുന്നുവെന്നും രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി സേവനം നടത്താനാണ് ബിജെപിയില്‍ ചേര്‍ന്നതെന്നുമായിരുന്നു അന്ന് വിദ്യാ റാണി പ്രതികരിച്ചത്.


Comment

Editor Pics

Related News

നമ്മുടെ രാജ്യം മതേതരം, സര്‍ക്കാരും അങ്ങനെയാകണം: ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
മുതല ആക്രമിച്ച് 16കാരന്‍ മരിച്ചു
പുകവലി തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു
യുകെയില്‍ മലയാളി നഴ്‌സ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍