കള്ളക്കേസില്‍ ജയിലിലടച്ചു,യുവാവ് ജീവനൊടുക്കി

19 April, 2024

കൊല്ലം: കള്ളക്കേസുണ്ടാക്കി മോഷ്ടാവെന്ന് മുദ്രയടിച്ച് ജയിലിലടച്ച യുവാവ് ജീവനൊടുക്കി. മോഷണക്കേസില്‍ അറസ്റ്റിലായി വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി മോചിപ്പിച്ച അഞ്ചല്‍ അഗസ്ത്യക്കോട് രതീഷ് ഭവനില്‍ രതീഷ് (38) ആണ് മരിച്ചത്. കേസിലെ യഥാര്‍ഥ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. പിന്നാലെയാണ് രതീഷിനെ കോടതി കുറ്റ വിമുക്തനാക്കിയത്.

പൊലീസിന്റെ ശാരീരിക പീഡനത്തില്‍ ആരോഗ്യവും കേസ് നടത്തി കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയും നഷ്ടമായത് രതീഷിനു താങ്ങാന്‍ ആയില്ലെന്നു ബന്ധുക്കള്‍ പറയുന്നു. രശ്മിയാണ് രതീഷിന്റെ ഭാര്യ. മക്കള്‍: കാര്‍ത്തിക, വൈഗ. സംസ്‌കാരം നടത്തി.

അഞ്ചല്‍ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന രതീഷിനെ പൊലീസ് വേട്ടയാടിയതു 2014 സെപ്റ്റംബറിലാണ്. ടൗണിലെ മെഡിക്കല്‍ സ്റ്റോറില്‍ കവര്‍ച്ച ചെയ്‌തെന്നരോപിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊടിയ മര്‍ദ്ദനം ഏറ്റ് രതീഷ് കസ്റ്റഡിയില്‍ തളര്‍ന്നു വീണതായി അന്നു വിവരം പുറത്തു വന്നിരുന്നു. കോടതി റിമാന്‍ഡ് ചെയ്ത രതീഷിനു മാസങ്ങളോളം ജയിലില്‍ കഴിയേണ്ടി വന്നു.


Comment

Editor Pics

Related News

ബാങ്കിലെ നിക്ഷേപം ലഭിച്ചില്ല; ഗൃഹനാഥന്‍ വിഷം കഴിച്ച് മരിച്ചു
കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം ട്രക്കിലിടിച്ചു; ഒരു മരണം,11 പേര്‍ക്ക് പരിക്ക്
ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; ഡ്രൈവിങ് സ്‌കൂള്‍ സംയുക്ത സമരസമിതി സമരത്തിലേക്ക്
കിണറ്റില്‍ വീണ് നാലാം ക്ലാസുകാരന്‍ മരിച്ചു