രോഗികള്‍ക്കും ആപത്തനര്‍ഥങ്ങളില്‍പെട്ടിരിക്കുന്നവര്‍ക്കുമുള്ള ദൈവവചനങ്ങള്‍

07 October, 2023

1. സങ്കീ 25:15-16 ''എന്റെ കണ്ണുകള്‍ സദാ കര്‍ത്താവിങ്കലേക്കു തിരിഞ്ഞിരിക്കുന്നു; അവിടുന്ന് എന്റെ പാദങ്ങളെ വലയില്‍നിന്നു വിടുവിക്കും. ദയതോന്നി എന്നെ കടാക്ഷിക്കണമേ! ഞാന്‍ ഏകാകിയും പീഡിതനുമാണ്.''
2. സങ്കീ 25:17-18 ''എന്റെ ഹൃദയവ്യഥകള്‍ ശമിപ്പിക്കണമേ! മനഃക്‌ളേശത്തില്‍നിന്ന് എന്നെമോചിപ്പിക്കണമേ! എന്റെ പീഡകളും ക്‌ളേശങ്ങളും ഓര്‍ത്ത് എന്റെ പാപങ്ങള്‍ പൊറുക്കണമേ!''
3.സങ്കീ 28:1-2 ''കര്‍ത്താവേ, ഞാനങ്ങയെവിളിച്ചപേക്ഷിക്കുന്നു; എന്റെ അഭയശിലയായ അങ്ങ്എനിക്കുനേരേ ചെവിയടയ്ക്കരുതേ! അങ്ങു മൗനം പാലിച്ചാല്‍ ഞാന്‍ പാതാളത്തില്‍ പതിക്കുന്നവനെപ്പോലെയാകും. അങ്ങയുടെ ശ്രീകോവിലിലേക്കു കൈകള്‍ നീട്ടി ഞാന്‍ സഹായത്തിനായി വിളിച്ചപേക്ഷിക്കുമ്പോള്‍ എന്റെ
യാചനയുടെ സ്വരം ശ്രവിക്കണമേ!''
4. സങ്കീ 30:10 ''കര്‍ത്താവേ, എന്റെ യാചന കേട്ട് എന്നോടു കരുണതോന്നണമേ! കര്‍ത്താവേ, അവിടുന്ന് എന്നെ സഹായിക്കണമേ!''
5. സങ്കീ 34: 17-18 ''നീതിമാന്‍മാര്‍ സഹായത്തിനു നിലവിളിക്കുമ്പോള്‍ കര്‍ത്താവു കേള്‍ക്കുന്നു; അവരെ സകലവിധ കഷ്ടതകളിലും നിന്ന് രക്ഷിക്കുന്നു. ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ് സമീപസ്ഥനാണ്; മനമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു.''
6. സങ്കീ 35:2 ''കവചവും പരിചയും ധരിച്ച് എന്റെ സഹായത്തിനു വരണമേ...ഞാനാണു നിന്റെ രക്ഷയെന്ന് എന്റെ പ്രാണനോട് അരുളിച്ചെയ്യണമേ!''
7. സങ്കീ 39:12 ''കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! എന്റെ നിലവിളി ചെവിക്കൊള്ളണമേ! ഞാന്‍ കണ്ണീരൊഴുക്കുമ്പോള്‍ അങ്ങ് അടങ്ങിയിരിക്കരുതേ! ഞാന്‍ അങ്ങേക്ക് അല്‍പനേരത്തേക്കു മാത്രമുള്ള അതിഥിയാണ്; എന്റെ പിതാക്കന്‍മാരെപ്പോലെ ഞാനും ഒരു പരദേശിയാണ്.''
8. സങ്കീ 44:23-24 ''കര്‍ത്താവേ, ഉണര്‍ന്നെഴുന്നേല്‍ക്കണമേ! അവിടുന്ന് ഉറങ്ങുന്നതെന്ത്? ഉണരണമേ! എന്നേക്കുമായി ഞങ്ങളെ തള്ളിക്കളയരുതേ! അവിടുന്നു മുഖം മറയ്ക്കുന്നതെന്ത്? ഞങ്ങള്‍ ഏല്‍ക്കുന്ന പീഡനങ്ങളും മര്‍ദനങ്ങളും അവിടുന്നു മറക്കുന്നതെന്ത്?''
9. സങ്കീ 44:25-26 ''ഞങ്ങള്‍ പൂഴിയോളം താണിരിക്കുന്നു; ഞങ്ങളുടെ ശരീരം നിലംപറ്റിയിരിക്കുന്നു. ഉണര്‍ന്നു ഞങ്ങളുടെ സഹായത്തിനു വരണമേ! അവിടുത്തെ കാരുണ്യത്തെപ്രതി ഞങ്ങളെ മോചിപ്പിക്കണമേ!''
10. സങ്കീ 55:1-2 ''ദൈവമേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! എന്റെ യാചനകള്‍ നിരസിക്കരുതേ! എന്റെ പ്രാര്‍ഥന കേട്ട് എനിക്ക് ഉത്തരമരുളണമേ! കഷ്ടതകള്‍ എന്നെ അടിപ്പെടുത്തിയിരിക്കുന്നു.''
11. സങ്കീ 55:4-5 ''എന്റെ ഹൃദയം വേദനകൊണ്ടു പിടയുന്നു, മരണഭീതി എന്റെ മേല്‍ നിപതിച്ചിരിക്കുന്നു. ഭയവും വിറയലും എന്നെ പിടികൂടിയിരിക്കുന്നു, പരിഭ്രാന്തി എന്നെ ഗ്രസിച്ചിരിക്കുന്നു.''
12. സങ്കീ 57:1 ''എന്നോടു കൃപയുണ്ടാകണമേ! ദൈവമേ, എന്നോടു കൃപതോന്നണമേ! അങ്ങയിലാണു ഞാന്‍ അഭയം തേടുന്നത്; വിനാശത്തിന്റെ കൊടുങ്കാറ്റു കടന്നുപോകുവോളം ഞാന്‍ അങ്ങയുടെ ചിറകിന്‍കീഴില്‍ ശരണം പ്രാപിക്കുന്നു.''
13. സങ്കീ 57:2-3 ''അത്യുന്നതനായ ദൈവത്തെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു; എനിക്കുവേണ്ടി എല്ലാംചെയ്തുതരുന്ന ദൈവത്തെത്തന്നെ. അവിടുന്നു സ്വര്‍ഗത്തില്‍നിന്നു സഹായമയച്ച് എന്നെ രക്ഷിക്കും, എന്നെ ചവിട്ടിമെതിക്കുന്നവരെ അവിടുന്നു ലജ്ജിപ്പിക്കും; ദൈവം തന്റെ കാരുണ്യവും വിശ്വസ്തതയും അയയ്ക്കും.''
14. സങ്കീ 59:1-2 ''എന്റെ ദൈവമേ, ശത്രുക്കളുടെ കൈയില്‍നിന്ന് എന്നെ മോചിപ്പിക്കണമേ! എന്നെ എതിര്‍ക്കുന്നവനില്‍ നിന്ന് എന്നെ രക്ഷിക്കണമേ! ദുഷ്‌കര്‍മികളില്‍നിന്ന് എന്നെവിടുവിക്കണമേ! രക്തദാഹികളില്‍നിന്ന് എന്നെകാത്തുകൊള്ളണമേ!''
15. സങ്കീ 59:4-5 ''ഉണര്‍ന്നെഴുന്നേറ്റ് എന്റെ സഹായത്തിനു വരണമേ! അങ്ങുതന്നെ കാണണമേ!''
16. സങ്കീ 61:1-2 ''ദൈവമേ, എന്റെ നിലവിളി കേള്‍ക്കണമേ! എന്റെ പ്രാര്‍ഥന ചെവിക്കൊള്ളണമേ! ഹൃദയം തകര്‍ന്ന ഞാന്‍ ഭൂമിയുടെഅതിര്‍ത്തിയില്‍നിന്ന് അവിടുത്തോടു വിളിച്ചപേക്ഷിക്കുന്നു; എനിക്ക് അപ്രാപ്യമായ പാറയില്‍എന്നെ കയറ്റിനിര്‍ത്തണമേ!''
17. സങ്കീ 62:5-6 ''ദൈവത്തില്‍മാത്രമാണ് എനിക്കാശ്വാസം, അവിടുന്നാണ് എനിക്കു പ്രത്യാശ നല്‍കുന്നത്. അവിടുന്നു മാത്രമാണ് എന്റെ അഭയശിലയും കോട്ടയും എനിക്കു കുലുക്കം തട്ടുകയില്ല.''
18. സങ്കീ 62:7-8 ''എന്റെ മോചനവും മഹിമയും ദൈവത്തിലാണ്, എന്റെ രക്ഷാശിലയും അഭയവും ദൈവമാണ്. ജനമേ, എന്നും ദൈവത്തില്‍ ശരണംവയ്ക്കുവിന്‍, അവിടുത്തെ മുന്‍പില്‍ നിങ്ങളുടെ ഹൃദയം തുറക്കുവിന്‍. അവിടുന്നാണു നമ്മുടെ സങ്കേതം.''
19. സങ്കീ 70:1 ''ദൈവമേ, എന്നെ മോചിപ്പിക്കാന്‍ ദയ തോന്നണമേ! കര്‍ത്താവേ, എന്നെ സഹായിക്കാന്‍ വേഗം വരണമേ!''
20. സങ്കീ 70:5 ''ഞാന്‍ ദരിദ്രനും പാവപ്പെട്ടവനുമാണ്; ദൈവമേ, എന്റെയടുത്തു വേഗം വരണമേ! അങ്ങ് എന്റെ സഹായകനും വിമോചകനും ആണ്; കര്‍ത്താവേ, വൈകരുതേ!''
21. സങ്കീ 86:1-2 ''കര്‍ത്താവേ, ചെവിചായിച്ച് എനിക്കുത്തരമരുളണമേ! ഞാന്‍ ദരിദ്രനും നിസ്‌സഹായനുമാണ്. എന്റെ ജീവനെ സംരക്ഷിക്കണമേ,ഞാന്‍ അങ്ങയുടെ ഭക്തനാണ്; അങ്ങയില്‍ ആശ്രയിക്കുന്ന ഈ ദാസനെ രക്ഷിക്കണമേ! അങ്ങാണ് എന്റെ ദൈവം.''
22. സങ്കീ 86:5-7 ''കര്‍ത്താവേ, അങ്ങു നല്ലവനും ക്ഷമാശീലനുമാണ്; അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട് അങ്ങു സമൃദ്ധമായി കൃപ കാണിക്കുന്നു. കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! എന്റെ യാചനയുടെ സ്വരം ശ്രദ്ധിക്കണമേ! അനര്‍ഥകാലത്തു ഞാന്‍ അങ്ങയെ വിളിക്കുന്നു; അങ്ങ് എനിക്ക് ഉത്തരമരുളുന്നു.''
23. സങ്കീ 94:14 ''കര്‍ത്താവു തന്റെ ജനത്തെ പരിത്യജിക്കുകയില്ല; അവിടുന്നു തന്റെ അവകാശത്തെ ഉപേക്ഷിക്കുകയില്ല.''
24. സങ്കീ 102: 1-2 ''കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! എന്റെ നിലവിളി അങ്ങയുടെ സന്നിധിയില്‍ എത്തട്ടെ. എന്റെ കഷ്ടതയുടെ ദിനത്തില്‍ അങ്ങ് എന്നില്‍നിന്നു മുഖം മറയ്ക്കരുതേ! അങ്ങ് എനിക്കു ചെവിതരണമേ! ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ വേഗം എനിക്കുത്തരമരുളണമേ!''
25. സങ്കീ 103:6 ''കര്‍ത്താവു പീഡിതരായ എല്ലാവര്‍ക്കും നീതിയും
ന്യായവും പാലിച്ചു കൊടുക്കുന്നു.''
26. സങ്കീ 108:12 ''ശത്രുവിനെതിരേ ഞങ്ങളെ സഹായിക്കണമേ! എന്തെന്നാല്‍, മനുഷ്യന്റെ സഹായം നിഷ്ഫലമാണ്.''
27. സങ്കീ 115:9-10 ''ഇസ്രായേലേ, കര്‍ത്താവില്‍ ആശ്രയിക്കുവിന്‍; അവിടുന്നാണു നിങ്ങളുടെ സഹായവും പരിചയും. അഹറോന്റെ ഭവനമേ, കര്‍ത്താവില്‍ ശരണം വയ്ക്കുവിന്‍; അവിടുന്നാണു നിങ്ങളുടെ സഹായവും പരിചയും.''


Comment

Editor Pics

Related News

മധ്യസ്ഥ പ്രാർഥനാഗ്രൂപ്പ് ദൈവാലയം, മറ്റൊന്നും ഇവിടെ പോസ്റ്റ് ചെയ്യരുത്
ഈ പ്രാർത്ഥന ഗ്രൂപ്പിൽ നിയമങ്ങള്‍ പാലിച്ചാല്‍ അനുഗ്രഹം ഉറപ്പ്
നിങ്ങള്‍ വഴിതെറ്റിക്കപ്പെടരുത്, ലക്ഷ്യം മറന്നുപോകരുത്
മോശയ്ക്ക് പോലും ജീവിതം മടുത്തു, പക്ഷെ മോശ ചെയ്തത്