നെൽ കൃഷി വിവാദത്തിൽ സനത് ജയസൂര്യക്ക് നേരെ സൈബർ ആക്രമണം

02 September, 2023

കൊച്ചി: നെൽ കൃഷി വിവാദം കേരളത്തിലാണ് അരങ്ങേറിയതെങ്കിലും അതിന്റെ പഴി മുഴുവൻ ശ്രീലങ്കൻ ഇതിഹാസ ക്രിക്കറ്റ് താരം സനത് ജയസൂര്യയ്ക്ക്! നടൻ ജയസൂര്യക്കെതിരായ പ്രതികരണങ്ങളാണ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ സാമൂഹിക മാധ്യമ പോസ്റ്റുകൾക്കു താഴെ ചിലർ കുറിച്ചത്. സത്യാവസ്ഥയും ചിലർ പോസ്റ്റിനു കീഴിൽ കുറിക്കുന്നുണ്ട്. 

മന്ത്രിമാരെ വേദിയിലിരുത്തി നെൽ കർഷകരുടെ ബുദ്ധിമുട്ടുകളെ കുറിച്ചു നടൻ ജയസൂര്യ കഴിഞ്ഞ ദിവസം പറഞ്ഞതാണ് വിവാദങ്ങൾക്കു ഇടയാക്കിയത്. കൃഷി മന്ത്രി പി പ്രസാദ്, വ്യവസായ മന്ത്രി പി രാജീവ് എന്നിവർ പങ്കെടുത്ത കളമശേരിയിലെ കാർഷിക മേളയുടെ വേദിയിലാണു നെൽ കർഷകരുടെ കഷ്ടപ്പാടുകൾ ജയസൂര്യ പറഞ്ഞത്. 

കർഷകർക്കു കൃത്യമായി പണം കിട്ടുന്നില്ലെന്നായിരുന്നു ജയസൂര്യ ചൂണ്ടിക്കാട്ടിയത്. ഇതിനു പിന്നാലെ നടനു മറുപടിയുമായി മന്ത്രിമാരും രം​ഗത്തെത്തി. ഇതോടെ വിവാദം സോഷ്യൽ മീഡിയയിലും വൻ ചർച്ചകൾക്കു തുടക്കമിട്ടു. അതിന്റെ തുടർച്ചയായിരുന്നു ശ്രീലങ്കൻ താരത്തിനു നേരെയുള്ള സൈബർ ആക്രമണം.

Comment

Editor Pics

Related News

ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനം; സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
പെസഹാവ്യാഴം, മുറിയാനുള്ള ക്ഷണം
കുമ്പസാരം സ്വര്‍ഗത്തിലേക്കുളള വാതില്‍, വൈദികന്‍ പാപങ്ങള്‍ ഓര്‍ത്തിരിക്കുമോ?