ചുംബന വിവാദത്തിന് പിറകെ രാജി പ്രഖ്യാപനവുമായി സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ലൂയി റൂബിയാലസ്

11 September, 2023

മാഡ്രിഡ് |  ചുംബന വിവാദത്തിന് പിറകെ രാജി പ്രഖ്യാപനവുമായി സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ലൂയി റൂബിയാലസ്.ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ വനിതാ താരം ജെന്നി ഹെര്‍മോസോയെ ബലമായി ചുംബിച്ചതാണ് റൂബിയാലസിന്റെ രാജിയിലേക്കെത്തിയത്.  എഫ്എ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നില്ലെന്നും പദവി ഒഴിയുകയാണെന്നും കാണിച്ച് ആക്ടിംഗ് പ്രസിഡന്റ് പെട്രോ റോച്ചയ്ക്ക് റൂബിയാലസ് കത്ത് നല്‍കി. നേരത്തെ, റൂബിയാലസിനെ 90 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് ഫിഫ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

റൂബിയാലസ് നടത്തിയത് ലൈംഗികാതിക്രമം ആണെന്നാണ് ഹെര്‍മോസോ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ സ്‌പെയിനിലെ പുതിയ നിയമം അനുസരിച്ച് നാല് വര്‍ഷം തടവുശിക്ഷ വരെ റൂബിയാലസിന് ലഭിക്കാം.

ഓഗസ്റ്റ് 20-ന് നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി കിരീടം നേടിയ ശേഷം ലാ റോജാസ് വിജയാഘോഷം നടത്തുന്നതിനിടെയാണ് വിവാദ സംഭവം അരങ്ങേറിയത്.

,സംഭവം വന്‍ വിവാദമായതിന് പിന്നാലെ ഖേദപ്രകടനവുമായി റൂബിയാലസ് രംഗത്തെത്തിയിരുന്നു. താന്‍ സ്‌നേഹം പ്രകടിപ്പിക്കാനായി ചെയ്ത നിസാരമായൊരു പ്രവര്‍ത്തിയാണ് ഇതെന്നും സംഭവത്തില്‍ വിവാദമാക്കാനൊന്നുമില്ലെന്നുമാണ് റൂബിയാലസ് പ്രതികരിച്ചിരുന്നത്.

Comment

Editor Pics

Related News

ചുംബന വിവാദത്തിന് പിറകെ രാജി പ്രഖ്യാപനവുമായി സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ലൂയി റൂബിയാലസ്
The Spanish youngster continues to dazzle under Xavi
Top 20 players who might play their last WC in 2022
Chelsea star Romelu Lukaku set for showdown talks with Thomas Tuchel