ക്നാനായ യുവജനങ്ങൾ ഒന്നിക്കുന്നു ചിക്കാഗോയില്‍

25 September, 2023

ചിക്കാഗോ: കെ.സി.സി.എന്‍.എ (KCCNA) യുടെ പോഷക സംഘടനയായ ക്നാനായ കാത്തലിക് യുവജനവേദി ഓഫ് നോര്‍ത്ത് അമേരിക്ക (KCYNA) യുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഇന്‍റര്‍നാഷണല്‍ ക്നാനായ യൂത്ത് മീറ്റ് ചിക്കാഗോയില്‍വെച്ച് നടത്തപ്പെടുന്നു. ക്നാനായം-2023 എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഈ യുവജനസംഗമം സെപ്റ്റംബര്‍ 29, 30 ഒക്ടോബര്‍ ഒന്ന് തീയതികളില്‍ ഷാംബര്‍ഗിലുള്ള ഹയറ്റ് റീജന്‍സി ഹോട്ടലില്‍വെച്ചാണ് നടക്കുന്നത്. ഒക്ടോബര്‍ ഒന്നിന് ഞായറാഴ്ച രാവിലെ 11-ന് സമാപന സമ്മേളനം ഡെസ്പ്ലെയിന്‍സിലുള്ള കെ.സി.എസ്. ക്നാനായ സെന്‍ററില്‍ വെച്ചായിരിക്കും നടത്തപ്പെടുക.

നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും, വിദേശത്തു നിന്നുമായി 250-ഓളം ക്നാനായ യുവജനങ്ങള്‍ ഈ സംഗമത്തില്‍ പങ്കുചേരുന്നു. ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (KCCNA)പോഷക വിഭാഗമായി പുതിയതായി രൂപീകരിക്കപ്പെട്ട യുവജനവേദിയുടെ ദേശീയ സംഘടനയാണ് KCYNA . കേരളത്തില്‍ ജനിച്ചുവളര്‍ന്ന്, അമേരിക്കയിലേക്ക് കുടിയേറിയ ക്നാനായ യുവജനങ്ങളുടെ കൂട്ടായ്മയാണ് യുവജനവേദി. കെ.സി.വൈ.എന്‍.എ (KCYNA) പ്രസിഡണ്ട് ആല്‍ബിന്‍ പുലിക്കുന്നേലിന്‍റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി ക്നാനായം-2023 – യുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു. കെ.സി.സി.എന്‍.എ പ്രസിഡണ്ട് ഷാജി എടാട്ടിന്‍റെ നേതൃത്വത്തില്‍ ജിപ്സണ്‍ പുറയംപള്ളില്‍, അജീഷ് പോത്തന്‍ താമരത്ത്, ജോബിന്‍ കക്കാട്ടില്‍, സാമോന്‍ പല്ലാട്ടുമഠം, ഫിനു തൂമ്പനാല്‍, നയോമി മാന്തുരുത്തില്‍, ചിക്കാഗോ ആര്‍.വി.പി. സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, കൂടാതെ ചിക്കാഗോ കെ.സി.എസ്. പ്രസിഡണ്ട് ജെയിന്‍ മാക്കീലിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതികള്‍ യുവജനസംഗമത്തിന് ശക്തമായ പിന്തുണയുമായി രംഗത്തുണ്ട്.

വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, കള്‍ച്ചറല്‍ പ്രോഗ്രാം, സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ്, വിവിധ യൂണിറ്റുകള്‍ തമ്മിലുള്ള ബാറ്റില്‍ ഓഫ് സിറ്റീസ്, മിച്ചിഗണ്‍ തടാകത്തിലൂടെ ബോട്ട് ക്രൂസ്, ഡി.ജെ. തുടങ്ങിയ നിരവധി പ്രോഗ്രാമുകള്‍ ക്നാനായം- 2023 – ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആല്‍ബിന്‍ പുലിക്കുന്നേല്‍ (പ്രസിഡണ്ട്), ജോഷ്വാ വലിയപറമ്പില്‍ (വൈസ് പ്രസിഡണ്ട്), ദിയ കളപ്പുരയില്‍ (സെക്രട്ടറി), ഐറിന്‍ പതിയില്‍ (ജോയിന്‍റ് സെക്രട്ടറി), റെനീഷ് പാറപ്പുറത്ത് (ട്രഷറര്‍), അനീഷ് പുതുപ്പറമ്പില്‍ (ഡയറക്ടര്‍), സിമോണ പൂത്തുറയില്‍ (ഡയറക്ടര്‍) എന്നിവരാണ് KCYNA -ക്ക് നേതൃത്വം നല്‍കുന്നത്. ക്നാനായം- 2023 – യുടെ വിജയത്തിനായി നിരവധി സബ് കമ്മിറ്റികളും പ്രവര്‍ത്തിച്ചു വരുന്നു.

Comment

Editor Pics

Related News

ക്‌നാനായ ഫാമിലി മീറ്റ് 2024 വന്‍വിജയം
ബെൻസൻവിൽ തിരുഹൃദയ ദേവാലയത്തിൽ പുതുഞായർ തിരുനാൾ
ജോമി ജോസ് കൈപ്പാറേട്ടിന്റെ ‘ഹെവന്‍’ ഷോര്‍ട്ട് ഫിലിമിന് ദേശീയ അവാര്‍ഡ്‌
കപ്പിൾസ് നൈറ്റ് അവിസ്മരണീയമായി