പീഡനം; ബിഗ് ബോസ് താരം ഷിയാസ് കരീം പിടിയില്‍

05 October, 2023

കാസര്‍കോട്: നടനും മോഡലും ബിഗ് ബോസ് താരവുമായ ഷിയാസ് കരീം പിടിയില്‍. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് ഷിയാസ് പോലീസ് പിടിയിലായത്. വര്‍ഷങ്ങളായി എറണാകുളത്ത് ജിമ്മില്‍ ട്രെയിനറായി ജോലി നോക്കുകയാണ് പരാതിക്കാരിയായ കാഞ്ഞങ്ങാട് സ്വദേശിനി.

ജിമ്മില്‍ വച്ചാണ് ഇരുവരും പരിചയത്തിലാകുന്നത്. തുടര്‍ന്ന് യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് പുറമേ യുവതിയില്‍ നിന്ന് 11 ലക്ഷം രൂപയിലധികം തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു.

ദുബായില്‍ നിന്ന് എത്തിയ ഷിയാസിനെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. യുവതിയുടെ പരാതിയില്‍ ഷിയാസ് കരീമിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കാസര്‍കോട് ചന്തേര പൊലീസ് ചെന്നൈയിലേക്ക് തിരിക്കും. പരാതിയില്‍ കേസെടുത്ത പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.


Comment

Editor Pics

Related News

കാണാതായ പത്താം ക്ലാസുകാരിയും യുവാവും തൂങ്ങിമരിച്ച നിലയില്‍
സുരേഷ് ഗോപിക്ക് വോട്ടു പിടിക്കാന്‍ പള്ളി വികാരിയുടെ പേരില്‍ വ്യാജ പ്രചരണം
മോശം പെരുമാറ്റം; ലണ്ടനില്‍ പരിപാടി നടത്താതെ നീരജ് മാധവ് മടങ്ങി
നിമിഷ പ്രിയയെ അമ്മ കണ്ടു; കൂടിക്കാഴ്ച 12 വര്‍ഷങ്ങള്‍ക്കുശേഷം