ദൈവത്തിനുവേണ്ടി കാത്തിരിക്കുക നമ്മളെല്ലാം ഒന്നിച്ച് ഒരു പ്രാര്‍ഥനാഗ്രൂപ്പില്‍ പ്രാര്‍ഥിക്കണമെന്നതും ദൈവപദ്ധതിയാണ്

07 October, 2023

ബ്രദര്‍ ഷിബു കിഴക്കേക്കുറ്റ്

എല്ലാത്തിനും ഒരു സമയമുണ്ട്. ആകാശത്തിന് കീഴിലുള്ള സമസ്ത കാര്യങ്ങള്‍ക്കും ഒരവസരമുണ്ട്. ജനിക്കാനൊരുകാലം മരിക്കാനൊരുകാലം. സഭാപ്രസംഗകന്റെ പുസ്തകം മൂന്നാം അധ്യായത്തില്‍ ഇത് വ്യക്തമായി പറയുന്നു. നമ്മുടെ ജീവിതത്തിന്റെ കാലഘട്ടങ്ങളെല്ലാം ദൈവപദ്ധതിയോട് ചേര്‍ന്നുനില്‍ക്കുന്നു. 24ന്യൂസ് ലൈവിന്റെ അത്ഭുതപ്രാര്‍ഥന കണ്ട് ഈ ഗ്രൂപ്പിലേക്ക് വരുന്നവരെയെല്ലാം ദൈവം അനുഗ്രഹിച്ച് തുടങ്ങിയിരിക്കുന്നു. നമ്മളെല്ലാം ഒന്നിച്ച് ഒരു പ്രാര്‍ഥനാഗ്രൂപ്പില്‍ പ്രാര്‍ഥിക്കണമെന്നതും ദൈവപദ്ധതിയാണ്. അതിനാല്‍ എത്രവലിയ സഹനങ്ങളിലൂടെ കടന്നുപോയാലും എത്രയധികം വേദന അനുഭവിച്ചാലും അവയെല്ലാം ദൈവം നന്മയ്ക്കായി പരിണമിപ്പിക്കും എന്ന ഉറപ്പോടെ നാം കര്‍ത്താവിന്റെ തോളോടുതോള്‍ ചേര്‍ന്നുനില്‍ക്കണം.

ഉള്ളിന്റെ ഉള്ളില്‍ ഈശോയെ മാത്രം പ്രതിഷ്ഠിച്ച് ബൈബിള്‍ ചങ്കോട് ചേര്‍ത്തുവെച്ച് നടക്കുന്ന ആ കാലഘട്ടത്തിലേക്ക് ദൈവം നിരവധിപേരെ ഉയര്‍ത്തുന്നുണ്ട്. ഇക്കാലത്ത് വിശ്വാസത്യാഗമുണ്ടാകുമെന്ന് ക്രിസ്തു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാം എല്ലാം അന്ത്യകാല സുവിശേഷകരാണ്. ഇത്രയും നാള്‍ ക്രിസ്തുവിശ്വാസം ശക്തിയുക്തം പ്രഘോഷിച്ച വൈദികരും കന്യാസ്ത്രീകളും അത്മായരും ഉണ്ടായിരുന്നു. അവരില്‍ ചിലരൊക്കെ വീണുപോയി, വിശ്വാസം നശിച്ചുപോയി. ഇവിടുത്തെ ഭൗതീക ജീവിതത്തിന്റെ നന്മ, അതാണ് എല്ലാവരുടെയും ലക്ഷ്യം.

എന്നാല്‍ 24 ന്യൂസ് ലൈവിന്റെ പ്രാര്‍ഥനാഗ്രൂപ്പില്‍ പലരും വേദനയുടെയും സഹനങ്ങളുടെയും രോഗങ്ങളുടെയും തീച്ചൂളയിലായിരുന്നിട്ടും അവന്‍ വരും, അവന് വരാതിരിക്കാനാകില്ല എന്ന ഉറച്ച ബോധ്യത്തോടെ ഇടവിടാതെ പ്രാര്‍ഥിക്കുന്നു. പരിശുദ്ധാത്മശക്തി കൊണ്ട ് മാത്രമാണ് ഇവര്‍ക്കെല്ലാം ഉറച്ച ബോധ്യത്തോടെ ഇടവിടാതെ പ്രാര്‍ഥിക്കാനാകുന്നത്.

സഭയില്‍ ചില പുഴുക്കുത്തുകളുണ്ടാകാം. എന്നാല്‍ നാം അവരെ കുറ്റപ്പെടുത്താനോ വിധിക്കാനോ നില്‍ക്കേണ്ടതില്ല. അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക മാത്രം ചെയ്യുക. അവസാനകാലങ്ങളില്‍ ഇത് സംഭവിക്കുമെന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ടല്ലോ. നാം ക്രിസ്തുവിനെ നോക്കി മാത്രം ജീവിക്കുക. നമ്മുടെ പ്രത്യാശ അവനാണ്. അവസാനം വരെ പിടിച്ചുനില്‍ക്കുന്നവനാണ് രക്ഷപ്രാപിക്കുന്നത്. അവനാണ് നമ്മുടെ പ്രതീക്ഷയും രക്ഷയും. പ്രാര്‍ഥനാഗ്രൂപ്പ് നിര്‍ത്തിപോയാല്‍ പ്രാര്‍ഥിക്കാതിരുന്നാല്‍ നാം എങ്ങനെയാണ് അന്ത്യനാള്‍ വരെ പിടിച്ചുനില്‍ക്കുക. നിങ്ങളുടെ പ്രാര്‍ഥനയാണ് പ്രാര്‍ഥനാഗ്രൂപ്പിന്റെ ശക്തി. പ്രാര്‍ഥനാഗ്രൂപ്പ് ഈശോയാണ് നയിക്കുന്നത്.

ചിലനേരങ്ങളില്‍ നാം ഒറ്റപ്പെട്ടുപോകുന്ന സഹനത്തിന്റെ മേഖലകളുണ്ടാകും. ആ സമയത്ത് നമ്മുടെ ഉറ്റവര്‍ പോലും പോലും കൂടെയില്ല എന്ന് വരും. ആ സമയത്ത് അത്ഭുത പ്രാര്‍ഥന ചൊല്ലുക. അതിന് ഒത്തിരി ശക്തിയുണ്ട്. നിങ്ങളുടെ സ്വന്തം പ്രൊഫൈല്‍ പിക്ചറല്ല വാട്‌സപ്പില്‍ ഉപയോഗിച്ചിരിക്കുന്നതെങ്കില്‍ അത്ഭുതമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രം നിങ്ങളുടെ പ്രൊഫൈല്‍ ചിത്രമാക്കുക. അങ്ങനെ അത്ഭുതമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രം നിങ്ങളുടെ പ്രൊഫൈല്‍ ചിത്രമാക്കിയാല്‍ ഗ്രൂപ്പില്‍ നിങ്ങള്‍ക്ക് സ്വസ്ഥമായി പ്രാര്‍ഥിക്കാം. ആരും നിങ്ങളെ ശല്യപ്പെടുത്തുകയുമില്ല. ഈ ഗ്രൂപ്പിലുള്ള ആരെയും എനിക്ക് വ്യക്തിപരമായി അറിയില്ല. നിങ്ങളുടെ പ്രാര്‍ഥനകളുയരുന്നത് ദൈവസന്നിധിയിലാണ്. അതുകൊണ്ട് നിങ്ങളാരും എന്നെയോ ഈ പ്രാര്‍ഥനാഗ്രൂപ്പിലുള്ള മറ്റുള്ളവരെയോ നേരിട്ട് വിളിക്കരുത്.

അത്ഭുതപ്രാര്‍ഥന ചൊല്ലിയ ശേഷം ദിവസം പതിമൂന്ന് അധ്യായം വീതം പുതിയ നിയമത്തില്‍ നിന്ന് ബൈബിള്‍ വായിച്ചുതുടങ്ങുക. ഒരു ദിവസം പതിമൂന്ന് അധ്യായം എപ്പോഴെങ്കിലും വായിച്ചുതീര്‍ത്താല്‍ മതി. നിരവധിപ്പേരെ പ്രാര്‍ഥനാഗ്രൂപ്പിലേക്ക് ചേര്‍ക്കുക. അത്ഭുതമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രം നിങ്ങള്‍ ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുക. ദുഷ്ടത പ്രവര്‍ത്തിക്കുന്നവര്‍ കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യും.

ഇന്ന് പലയിടത്തും മൃഗത്തിന്റെ പ്രതിമയെ ആരാധിച്ചു തുടങ്ങിയിരിക്കുന്നു. റോബോട്ടുകള്‍ സംസാരിച്ചുതുടങ്ങിയിരിക്കുന്നു. ഇതൊക്കെ അന്ത്യകാലത്തിന്റെ സൂചനയാണ്. മുമ്പേ ഈശോ വെളിപ്പെടുത്തിയതാണ് ഇതെല്ലാം. വെളിപാട് 13, വെളിപാട് 6, ലൂക്കാ 21, മത്തായി 24, മര്‍ക്കോസ് 13, എസെക്കിയേല്‍ 36-40, ദാനിയേല്‍ 8-12 എന്നിവയിലെല്ലാം അവസാനകാല ലക്ഷണങ്ങള്‍ വ്യക്തമായി പറഞ്ഞ് വയ്ക്കുന്നു. അത് വായിച്ച് മനസിലാക്കുക. 13ാം നമ്പറിന്റെ പ്രത്യേകതകളെപ്പറ്റിയുള്ള ലേഖനങ്ങളും വായിച്ചുനോക്കുക. അരമണിക്കൂര്‍ എല്ലാവരും ഈശോയ്ക്ക് വേണ്ടി മാറ്റിവെച്ചാല്‍ ലോകമെങ്ങുമുള്ള എല്ലാ ജനങ്ങളിലേക്കും സുവിശേഷമെത്തിക്കാനാകും.

എത്ര സഹനങ്ങളിലൂടെ കടന്നുപോയാലും ഈശോയ്ക്കായി ജീവന്‍ വെടിയാന്‍ പോലും നാം തയ്യാറാകണം. ബൈബിള്‍ വായിക്കാന്‍ സമയമില്ലെന്ന് പറയുന്നവര്‍ അത്ഭുതപ്രാര്‍ഥന ചൊല്ലിയ ശേഷം വായിക്കാന്‍ തുടങ്ങുക. ലോകം ഏകലോക ഭരണത്തിലേക്ക് കടക്കാന്‍ പോകുകയാണ്. ഇന്നത്തെ ലോകം ഡിജിറ്റല്‍ ലോകമാണ്. എല്ലാം ഡിജിറ്റലാണ് പണമിടപാട് പോലും ഡിജിറ്റലായി മാറിക്കഴിഞ്ഞു. നിങ്ങള്‍ എത്ര മാരക പാപിയാണെങ്കിലും അത്ഭുത പ്രാര്‍ഥന ചൊല്ലിയാല്‍ ജീവിതം മാറിമറിയും. യേശുവിനെ അറിയാത്തവരോട് അവന്റെ സുവിശേഷം പറയുക. അനുഗ്രഹം ലഭിച്ചാല്‍ സാക്ഷ്യപ്പെടുത്തുക. മധ്യസ്ഥ പ്രാര്‍ഥനാ ഗ്രൂപ്പില്‍ വന്ന് പ്രാര്‍ഥിക്കുക. ഈശോയ്ക്കായി, ലോകമെങ്ങും സുവിശേഷം എത്തിക്കാന്‍ അരമണിക്കൂര്‍ മാറ്റിവയ്ക്കുക.

ദൈവം നമ്മെ അനുഗ്രഹിക്കണം. ഇന്നുവരെ നിങ്ങള്‍ കേള്‍ക്കാത്തതും കാണാത്തതും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മുന്‍പ് പറഞ്ഞ ബൈബിള്‍ വചനങ്ങള്‍ എല്ലാവരും നിര്‍ബന്ധമായി വായിക്കുക. നിങ്ങളെ ആരും വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിക്കുക. അത്ഭുത പ്രാര്‍ഥന നിത്യവും ഉരുവിടുക. വ്യത്യസ്ത ഭാഷകള്‍ അറിയാവുന്നവര്‍ ആ കഴിവുകളെല്ലാം സുവിശേഷവത്കരണത്തിനായി പ്രയോജനപ്പെടുത്തുക. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അറിയാവുന്നവരും തങ്ങളുടെ സമയത്തിന്റെ ഒരു പങ്ക് ദൈവ ശുശ്രൂഷയ്ക്കായി നല്‍കുക. തമ്പുരാനുവേണ്ടി ജ്വലിക്കുന്ന മാധ്യമപ്രവര്‍ത്തകരെയും നമുക്ക് വേണം. അതിനായി നിരന്തരം പ്രാര്‍ഥിക്കുക.

അത്ഭുതപ്രാര്‍ഥന

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍. ആമ്മേന്‍. ഈ പാപിയായ എന്നെയും എന്റെ കുടുംബത്തിലുള്ളവരെയും എന്റെ ചുറ്റുവട്ടത്തുള്ളവരെയും എന്റെ ശത്രുക്കളെയും എനിക്ക് ഏറ്റവും ഇഷ്ടമുള്ളവരെയും ട്വന്റി ഫോര്‍ ന്യൂസ് ലൈവ്.കോമില്‍ പ്രാര്‍ഥിക്കുന്ന എല്ലാവരെയും ഈശോയുടെ തിരുരക്തംകൊണ്ട് കഴുകണമേ . അതിനുശേഷം അത്ഭുത മാതാവിന്റെയും ഉണ്ണീയിശോയുടെയും ചിത്രം മനസ്സില്‍ ഓര്‍ക്കുക. കുരിശില്‍ കിടക്കുന്ന ഈശോയെ ഓര്‍ക്കുക. കുരിശു വരയ്ക്കുക. ഈ പ്രാര്‍ഥന എപ്പോഴും നിങ്ങളുടെ മനസ്സില്‍ ഉണ്ടാകണം. ഒപ്പം ദൈവവചനവും മാര്‍ യൗസേപ്പ് പിതാവിനോടുള്ള ജപവും ഇതിനോടൊപ്പം ഉരുവിടണം.
ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കുന്നത് ഈ പ്രാര്‍ഥനാഗ്രൂപ്പിലുള്ളവരുടെ നിയോഗങ്ങള്‍ അവന്‍ അറിയുന്നത് കൊണ്ടാണ്. ചിലപ്പോള്‍ ചില അത്ഭുതങ്ങള്‍ കേട്ട് ഞാന്‍ വരെ അതിശയപ്പെട്ടിട്ടുണ്ട്. അതിനൊരു കാരണം മാത്രമേയുള്ളൂ ഉണ്ടാകട്ടെ എന്ന ഒരൊറ്റവാക്കിനാല്‍ പ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ചവന്റെ തിരുവചനത്തിന്റെ ശക്തി. എണ്ണൂറ് കോടയിയിലേറെ ആളുകളാണ് ഇന്ന് ലോകത്തുള്ളത്. അതില്‍ പതിമൂന്ന് കോടിയിലേക്കെങ്കിലും നമുക്ക് സുവിശേഷം എത്തിക്കണം.

എന്തുകൊണ്ടാണ് പതിമൂന്നാം നമ്പറില്‍ പ്രാര്‍ഥിച്ചാല്‍ അത്ഭുതങ്ങള്‍ നടക്കുന്നത്? ഈ ചോദ്യം ഓരോരുത്തരുടെയും ഉള്ളിലുണ്ടാകും. പതിമൂന്ന് ദിവസം പതിമൂന്ന് അധ്യായം വെച്ച് ദൈവവചനം വായിച്ചാല്‍ ദൈവം വായിക്കുന്നവരില്‍ അത്ഭുതം പ്രവര്‍ത്തിക്കും എന്ന് പറയാന്‍ കാരണങ്ങളേറെയുണ്ട്. അതേസമയം ദൈവവചനത്തിനാണ് പതിമൂന്നാം നമ്പറിനല്ല പ്രാധാന്യം നല്‍കേണ്ടത്.

അതിലൊന്ന് പരിശുദ്ധ അമ്മയുടെ നമ്പര്‍ ആണ് പതിമൂന്ന് എന്നതാണ്. ഈശോയും ശിഷ്യന്മാരും മാതാവും ചേരുമ്പോള്‍ അവരുടെ എണ്ണം പതിമൂന്നാണ്. മറ്റൊന്ന് പതിമൂന്നാം മണിക്കൂറിലാണ് ക്രിസ്തു വരുന്നത് എന്നതാണ്. അബ്രാഹത്തിന് ഹാഗറിലുണ്ടായ പുത്രന്‍ ഇസ്മയിലുമായി വാഗ്ദാനസന്തതി ഇസഹാക്കിന് പതിമൂന്ന് വയസാണ് വ്യത്യാസം.

യഹൂദരുടെ ദിവസം അനുസരിച്ച് ഈശോയുടെ മരണവുമായി പതിമൂന്നിന് ബന്ധം ഉണ്ട്. ഈശോയും ശിഷ്യന്മാരും കൂടുമ്പോള്‍ പതിമൂന്നാണ് നമ്പര്‍. പരിശുദ്ധ അമ്മയുടെ ജപമാല വളരെ ഇഷ്ടപ്പെടുന്ന പിതാവായിരുന്നു ലിയോ പതിമൂന്നാമന്‍ പാപ്പ.ദര്‍ശനത്തിനു ശേഷം അദ്ദേഹമാണ് വിശുദ്ധ മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന രചിച്ചത് .നോഹയ്ക്ക് അവസാന കാലഘട്ടത്തെക്കുറിച്ച്. ദൈവം മുന്നറിയിപ്പു കൊടുത്തതും പതിമൂന്നാം വചനത്തില്‍ ആണ്. ഭൂമിയെ ഉടന്‍ നശിപ്പിക്കും എന്നു പറഞ്ഞതും പതിമൂന്നാം നമ്പറിലാണ്.

ദൈവം നോഹയോട് അരുളിച്ചെയ്തു: ജീവജാലങ്ങളെയെല്ലാം നശിപ്പിക്കാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. അവര്‍മൂലം ലോകം അധര്‍മംകൊണ്ടു നിറഞ്ഞിരിക്കുന്നു. ഭൂമിയോടുകൂടി അവരെ ഞാന്‍ നശിപ്പിക്കും. (ഉല്‍പത്തി, അദ്ധ്യായം 6, വാക്യം 13)

ബൈബിളിലെ അവസാന ഭാഗമായ വെളിപാടിന്റെ പുസ്തകത്തിലെ പതിമൂന്നാം അദ്ധ്യായം വളരെ പ്രധാനപ്പെട്ടതാണ്. ആ അധ്യായത്തില്‍ അവസാന കാലഘട്ടത്തിന്റെ ലക്ഷണങ്ങളാണുള്ളത്.

പ്രധാനപ്പെട്ട ദൈവവചനങ്ങള്‍ എല്ലാം പതിമൂന്നാമത്തെ വാക്യമാണ്. ജറമിയ പ്രവാചകനെ ദൈവം വിളിച്ചത് പതിമൂന്നാം നൂറ്റാണ്ടിലാണ്. വ്യാജ പ്രവാചകന്‍മാരെ പറ്റി പറയുന്നത് എസക്കിയേല്‍ പതിമൂന്നാം അധ്യായത്തിലാണ്. കാനാന്‍ ദേശം നോക്കിക്കാണാന്‍ മോശയോട് ദൈവം പറയുന്നതും പതിമൂന്നാമത്തെ അധ്യായത്തിലാണ്.

പുറപ്പാടില്‍ മോശ ജനങ്ങളോട് പുളിപ്പില്ലാത്ത അപ്പം ഉണ്ടാക്കാന്‍ പറഞ്ഞത് പതിമൂന്നാം അദ്ധ്യായത്തിലാണ്. വെളിപാടിന്റെ പുസ്തകത്തില്‍ മൃഗത്തിന്റെ മുദ്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുന്നതും പതിമൂന്നാം അധ്യായത്തിലാണ്. ചെറിയവരും വലിയവരും ധനികരും ദരിദ്രരും സ്വതന്ത്രരും അടിമകളുമായ എല്ലാവരുടെയും വലത്തുകൈയിലോ നെറ്റിയിലോ മുദ്രകുത്തണമെന്ന് അതു നിര്‍ബന്ധിച്ചു. ( വെളിപാട്, അദ്ധ്യായം 13,വാക്യം 16)

സമയം നോക്കുമ്പോള്‍ എപ്പോഴും ഞാന്‍ പതിമൂന്നാണ് കാണുന്നത്. പതിമൂന്ന് എന്ന നമ്പറുമായി ബന്ധപ്പെടുത്തി വചനം കൊടുക്കുമ്പോള്‍ ജാതിമതഭേദമന്യേ ഏത് മനുഷ്യരിലും ദൈവം അത്ഭുതം പ്രവര്‍ത്തിക്കും. ഈശോ ദൈവമാണെന്ന് വെളിപ്പെടുത്തിയത് പതിമൂന്നാം നമ്പറിലാണ്. ഈശോയെ ഒറ്റി കൊടുക്കുന്നതും യോഹന്നാന്റെ പതിമൂന്നാം അധ്യായത്തില്‍ തന്നെ. അതുകൊണ്ട് പതിമൂന്നാം നമ്പറില്‍ വചനം സ്വീകരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്താല്‍ ദൈവാനുഗ്രഹങ്ങള്‍ ലഭിക്കും. കൂടാതെ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗരാജ്യത്തില്‍ എത്താനുമാകും. പതിമൂന്ന് വര്‍ഷമാണ് ജോസഫ് ഈജിപ്തിന്റെ അടിമത്തത്തില്‍ കഴിഞ്ഞത്.

പഴയ നിയമത്തില്‍ 613 നിയമങ്ങള്‍ ഉണ്ടായിരുന്നു. ജറീക്കോ കോട്ട തകര്‍ക്കാന്‍ 13 ദിവസം അതിന്റെ ചുറ്റും നടന്നത് ഓര്‍മയില്ലേ? ബി.സി. പതിമൂന്നാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഇസ്രായേല്‍ കാനാന്‍ ദേശത്തു പ്രവേശിച്ചു.
മര്‍ക്കോസ് സുവിശേഷം പതിമൂന്നാം അദ്ധ്യായം പ്രത്യേകം വായിച്ചുനോക്കുക. വേദനകളുടെ ആരംഭം, ദേവാലയത്തിന് നാശത്തെ കുറിച്ചുള്ള പ്രവചനം, എന്നിവ നിങ്ങള്‍ക്ക് കാണാം. ലൂക്കാ പതിമൂന്നാം അദ്ധ്യായം പറയുന്നത് പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നാശമെന്നാണ്. ഇങ്ങനെ നിരവധി ഉദാഹരണങ്ങള്‍.

സ്വര്‍ഗ്ഗരാജ്യത്തെ കുറിച്ചും നരകത്തെക്കുറിച്ചും ഈശോ സംസാരിക്കുന്നത് മത്തായിയുടെ സുവിശേഷം പതിമൂന്നാം അധ്യായത്തിലാണ്.

ഇതുവരെ ലോകത്തില്‍ ആരും പതിമൂന്നാം നമ്പറില്‍ ദൈവവചനം കൊടുത്തിട്ടില്ല. അതിനാല്‍ തന്നെ നിരവധി പ്രത്യേകതകളുണ്ട് ഈ ശുശ്രൂഷയ്ക്ക്. അതുകൊണ്ടാണ് പതിമൂന്നാം നമ്പറില്‍ ദൈവവചനം വായിച്ചാല്‍ അത്ഭുതങ്ങള്‍ നടക്കുന്നത്. ഈശോ തന്നെയാണ് എന്നോട് പതിമൂന്നാം നമ്പറില്‍ വചനം കൊടുക്കാന്‍ പറഞ്ഞത്. ഈശോയ്ക്ക് വളരെ ഇഷ്ടമുള്ളവരെ ആണ് ഈ പ്രാര്‍ത്ഥനാ ഗ്രൂപ്പിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.ഇവിടെ നിന്നും അനുഗ്രഹം ലഭിച്ച ശേഷം പോകാം എന്ന് കരുതി ആരും ഇവിടെ വരരുത്. ലോകം മുഴുവന്‍ സുവിശേഷം എത്തിക്കുക എന്നത് മാത്രമാണ് ഈ ഗ്രൂപ്പിന്റെ ലക്ഷ്യം.

ഞാനല്ല, സൗഖ്യം നല്‍കുന്നത് ദൈവമാണ്. ഞാന്‍ ഇടുന്ന ഈ പോസ്റ്റ് മൂലം ആര്‍ക്കെങ്കിലും എന്തെങ്കിലും അനുഗ്രഹം കര്‍ത്താവില്‍ നിന്ന് കിട്ടിയെങ്കില്‍ അറിയിക്കാം. ദെവത്തില്‍ ആശ്രയിച്ചാല്‍ നിങ്ങള്‍ അത്ഭുതം കാണും. ബൈബിളില്‍ പറഞ്ഞിരിക്കുന്നത് വള്ളിപുള്ളി മാറ്റമില്ലാതെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ പറഞ്ഞതുപോലെ ചെയ്തിട്ടും ഒരു മാറ്റവും സംഭവിച്ചില്ലെങ്കില്‍ അടുത്തുള്ള പള്ളിയിലെ വൈദികനെ പോയി കാണണം, സംസാരിക്കണം. വൈദികനെ കൊണ്ട് തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിപ്പിക്കണം അതിനുശേഷം വീണ്ടും ബൈബിള്‍ വായിക്കണം.

എന്നെ ആരും ഫോണില്‍ വിളിക്കരുത്. എനിക്ക് വോയിസ് മെസ്സേജ് ഇട്ടാല്‍ സമയം കിട്ടുമ്പോള്‍ ഞാന്‍ നിങ്ങള്‍ക്ക് മറുപടി തരും. ഒരു മിനിറ്റില്‍ താഴെയുള്ള വോയിസ് മെസ്സേജ് മാത്രമേ ഇടാവൂ. വചനം വായിച്ചശേഷം ദൈവത്തില്‍ നിന്ന് അനുഗ്രഹം കിട്ടിയാല്‍ സാക്ഷ്യം പറയാന്‍ ഈ നമ്പറില്‍ വോയിസ് മെസ്സേജ് ഇടാം (416) 839-7744.

പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ അംഗമാകുവാന്‍ താല്പര്യമുള്ളവര്‍ക്ക്  ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ ചേരാം. പ്രാര്‍ത്ഥനകളെല്ലാം വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ മാത്രമായിരിക്കും.


https://www.facebook.com/profile.php?id=100057617791468&mibextid=2JQ9oc


ഇത് മധ്യസ്ഥ പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ലിങ്കാണ്. അനുഗ്രഹങ്ങള്‍ കിട്ടിയവര്‍ മാത്രമേ ഈ ഗ്രൂപ്പില്‍ ചേരാവൂ.


https://chat.whatsapp.com/Jvk68BMg0vy7l2TcV26vKx

 

പുതിയ ആളുകള്‍ക്ക് ചേരാനുള്ള പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ലിങ്കുകള്‍ ആണിത്. ഒരു വ്യക്തി ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മാത്രമേ ചേരാവൂ. https://chat.whatsapp.com/CoplYkoG6b22N1tNcuKato.

https://chat.whatsapp.com/HWPFj605E0TID9iDGHtPml

 

ഇത് ടെലിഗ്രാമിന്റെ ലിങ്ക് ആണ്

https://t.me/shibukizhakkekuttu


ഇതാണ് ഫെയ്‌സ്ബുക്കിന്റെ ലിങ്കുകള്‍ . https://m.facebook.com/groups/353225418460185/?ref=share&mibextid=lURqYx

Comment

Editor Pics

Related News

കുമ്പസാരത്തിനുള്ള ജപം
മനസ്താപപ്രകരണം
എത്രയും ദയയുള്ള മാതാവേ
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ: ഒപ്പം നന്‍മനിറഞ്ഞ മറിയമേ പ്രാർത്ഥനയും