ഉഴവൂര്‍ സ്വദേശി യു.കെയില്‍ കുഴഞ്ഞുവീണ് മരിച്ചു

11 April, 2024

വെയ്ല്‍സ്: യു.കെയില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം ഉഴവൂര്‍ സ്വദേശിയും ഫോട്ടോഗ്രാഫറുമായ അജോ ജോസഫ് (41)  ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. വെയില്‍സിലെ ന്യൂ ടൗണില്‍ താമസിക്കുന്ന അജോ പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഫോണ്‍ ചെയ്തിട്ട് മറുപടിയില്ലാത്തതിനാല്‍ അടുത്ത മുറികളില്‍ താമസിക്കുന്നവര്‍ വന്നു നോക്കിയപ്പോഴാണ് അജോയെ കുഴഞ്ഞ് വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പാരാ മെഡിക്കല്‍സിന്റെ സേവനം തേടിയെങ്കിലും മരണം സംഭവിച്ചിരുന്നു. നഴ്‌സിങ് ഏജന്‍സിയുടെ കീഴില്‍ ആണ് അജോ ജോസഫ് ജോലി ചെയ്തിരുന്നത്.

ഉഴവൂരിലെ ആദ്യകാല സ്റ്റുഡിയോയായ അജോ സ്റ്റുഡിയോ ഉടമ ജോസഫിന്റെ മകനാണ് അജോ ജോസഫ്. ഒരു പതിറ്റാണ്ട് മുന്‍പ് യു.കെയില്‍ എത്തിയ അജോ ജോസഫ് പിന്നീട് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അവിടെയെത്തി ഏറെക്കാലം അജോ ജോസഫ് സ്റുഡിയോയുടെ മേല്‍ നോട്ടത്തിലും സജീവമായി. കോവിഡിന് ശേഷം ഡിജിറ്റല്‍ ഫോട്ടോഗ്രാഫി രംഗത്ത് ഉണ്ടായ പ്രതിസന്ധി കാരണമാണ് വീണ്ടും യുകെയിലെത്തിയത്.
Comment

Editor Pics

Related News

യു.കെ യാത്രയ്ക്കിടെ നഴ്‌സിന്റെ മരണം; വില്ലന്‍ അരളിച്ചെടി
ബ്രിട്ടനിലെ അതിസമ്പന്നര്‍ ജി പി ഹിന്ദുജയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഭാര്യയും
കൊവിഷീല്‍ഡ് രക്തം കട്ടപിടിയ്ക്കുന്ന രോഗത്തിന് കാരണമാകും; ആസ്ട്രാസെനെക്ക
നടന്‍ മാത്യുവിന്റെ കുടുംബം സഞ്ചരിച്ചിരുന്ന ജീപ്പ് മറിഞ്ഞ് ബന്ധു മരിച്ചു