നടി അപര്‍ണ ദാസും നടന്‍ ദീപകും വിവാഹിതരാകുന്നു

02 April, 2024

നടി അപര്‍ണ ദാസും നടന്‍ ദീപക് പറമ്പോലും വിവാഹിതരാകുന്നു. ഏപ്രില്‍ 24-ന് വടക്കാഞ്ചേരിയിലാണ് വിവാഹം. ഇരുവരുടേതും പ്രണയ വിവാഹമാണെന്നാണ് വിവരങ്ങള്‍.

വിനീത് ശ്രീനിവാസന്‍ ഒരുക്കിയ 'മലര്‍വാടി ആര്‍ട്സ് ക്ലബ്' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ദീപക് പറമ്പോല്‍ 'ദി ഗ്രേറ്റ് ഫാദര്‍', 'തട്ടത്തിന്‍ മറയത്ത്', 'കുഞ്ഞിരാമായണം', 'ക്യാപ്റ്റന്‍', 'കണ്ണൂര്‍ സ്‌ക്വാഡ്' തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

ഞാന്‍ പ്രകാശന്‍' എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ സിനിമയിലെത്തുന്നത്. 'മനോഹരം', 'ബീസ്റ്റ്', 'ഡാഡ' എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്. 'സീക്രട്ട് ഹോം' ആണ് പുതിയ ചിത്രം.

മഞ്ഞുമ്മല്‍ ബോയ്സിലും താരം സുപ്രധാന വേഷത്തിലെത്തി. റിലീസിനൊരുങ്ങുന്ന വിനീത് ചിത്രം 'വര്‍ഷങ്ങള്‍ക്ക് ശേഷ'ത്തിലും ദീപക് അഭിനയിക്കുന്നുണ്ട്.Comment

Editor Pics

Related News

ധനുഷും ഐശ്വര്യയും വേര്‍പിരിയുന്നു, ഞെട്ടലോടെ ആരാധകര്‍
ആടുജീവിതം, കളക്ഷന്‍ നൂറുകോടി കടന്നു
നടി അപര്‍ണ ദാസും നടന്‍ ദീപകും വിവാഹിതരാകുന്നു
ആടുജീവിതം, വ്യാജന്‍ ഇന്റര്‍നെറ്റില്‍