Or copy link
മെമ്മറി കാര്ഡിലെഅനധികൃത പരിശോധനയില്‍ ജഡ്ജി ഹണി എം വര്‍ഗീസ് നടത്തിയ വസ്തുത അന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷിമൊഴികളുടെ പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ട് ദീലിപ് ഹൈക്കോടതിയില്‍. അതിജീവിതക്ക് മൊഴി പകര്‍പ്പ് നല്കാന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടതിനെതിരെയാണ് ദിലീപ് രംഗത്തെത്തിയത്. തീര്‍പ്പാക്കിയ ഒരു കേസിലാണ് അതിജീവിതക്ക് മൊഴി പകര്‍പ്പ് നല്കാന് ബെഞ്ച് ഉത്തരവിട്ടതെന്നും ഈ ഉത്തരവ് നിയമവിരുദ്ധമാണെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു. ഈ ഹര്‍ജി അവധിക്കാല ബഞ്ച് നാളെ പരിഗണിക്കും.
ജില്ലാ ജഡ്ജിയുടെ വസ്തുത അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമായിരുന്നു അതിജീവിതയ്ക്ക് നല്‍കിയത്. എന്നാല്‍ റിപ്പോര്‍ട്ടിലെ സാക്ഷി മൊഴികളുടെ പകര്‍പ്പ് നല്‍കിയിരുന്നില്ല. ഇതിനെതിരെ അതിജീവിത വീണ്ടും ഹൈക്കോടതി സമീപിക്കുകയായിരുന്നു. മൊഴികളുടെ പകര്‍പ്പ് നല്കാന് കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു.
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിക്കപ്പെട്ടുവെന്ന ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി അതിജീവിത. ഇത് അനീതിയും ഞെട്ടിക്കുന്നതുമാണെന്ന് അതിജീവത പറഞ്ഞു. താനെന്ന വ്യക്തിക്ക് രാജ്യത്തെ ഭരണഘടന അനുവദിച്ചിട്ടുള്ള സ്വകാര്യത എന്ന മൗലികാവകാശമാണ് നിഷേധിക്കപ്പെട്ടതെന്നും അതിജീവിത പ്രതികരിച്ചു. സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പിലൂടെയാണ് പ്രതികരണം.
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
Comment