ഇസ്രയേലിലേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തി എയര്‍ ഇന്ത്യ

15 April, 2024

ന്യൂഡല്‍ഹി: ഇസ്രയേലിലേക്കുള്ള വിമാനസര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച് എയര്‍ ഇന്ത്യ. ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഡല്‍ഹിക്കും ടെല്‍ അവീവിനും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ തല്‍ക്കാലം നിര്‍ത്തിവെക്കുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചത്.

ഇസ്രയേലി തലസ്ഥാനമായ ടെല്‍ അവീവിലേക്ക് ആഴ്ചയില്‍ നാല് വിമാനങ്ങളാണ് സര്‍വീസുകളാണ് നടത്തിയിരുന്നത്. ഇസ്രയേല്‍ - ഹമാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 2023 ഒക്ടോബര്‍ 7 മുതല്‍ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം മാര്‍ച്ച് 3 നാണ് എയര്‍ ഇന്ത്യ സര്‍വീസ് പുനരാരംഭിച്ചത്.

ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷ സാഹചര്യത്തില്‍ ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് ജാ?ഗ്രതാ നിര്‍ദ്ദേശം നല്‍കി. അടിയന്തിര സഹായത്തിന് 24 മണിക്കൂറും ബന്ധപ്പെടാവുന്ന എമര്‍ജന്‍സി ഹെല്‍പ്പ്ലൈന്‍ നമ്പരും എംബസി പുറപ്പെടുവിച്ചിട്ടുണ്ട്. +972-547520711, +972-543278392 എന്നി നമ്പരുകളിലും [email protected] ഇമെയില്‍ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്. എംബസിയില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത ഇന്ത്യന്‍ പൗരന്മാര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്നും എംബസി നിര്‍ദേശം നല്‍കി.


Comment

Editor Pics

Related News

റഫയില്‍ ഇസ്രയേല്‍ വ്യോമാക്രമണം: 13 പേര്‍ കൊല്ലപ്പെട്ടു
വളര്‍ത്തു നായ ചത്തു; 12 കാരി തൂങ്ങിമരിച്ചു
സ്വവര്‍ഗമോഹികള്‍ക്ക് 15 വര്‍ഷം തടവ്, പുതിയ നിയമം പാസാക്കി ഇറാഖ്
സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെയ്പ്പ്; അന്‍മോല്‍ ബിഷ്ണോയിക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍