ബാള്‍ട്ടിമോര്‍ അപകടം, ആറുപേരും മരണപ്പെട്ടേക്കാം, തിരച്ചില്‍ അവസാനിപ്പിച്ചു

27 March, 2024

അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ കാണാതായ ആറുപേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. ആറുപേരും മരണപ്പെട്ടിരിക്കാനാണ് സാധ്യതയെന്നും അധികൃതര്‍ സൂചിപ്പിച്ചു. 20 മണിക്കൂറോളം നീണ്ട തിരച്ചിലിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കോസ്റ്റ് ഗാര്‍ഡും സുരക്ഷാ ഏജന്‍സികളും തീരുമാനിച്ചത്. അപകടസമയം 22 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെല്ലാം ഇന്ത്യക്കാരാണെന്നും ഇവര്‍ സുരക്ഷിതരാണെന്നും കപ്പല്‍ കമ്പനിയായ സിനെര്‍ജി സ്ഥിരീകരിച്ചു.

കപ്പല്‍ ഇടിച്ചതിനെ തുടര്‍ന്ന് ഫ്രാന്‍സിസ് സ്‌കോട്ട് കീ ബ്രിഡ്ജാണ് തകര്‍ന്നത്. നദിയില്‍ വീണ രണ്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു. പാലത്തില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നവരാണ് വെള്ളത്തില്‍ വീണത്. ഇവരുടെ വാഹനങ്ങളും നദിയില്‍ വീണിരുന്നു. വെള്ളത്തില്‍ വീണ പാലത്തിന്റെ അവശിഷ്ടങ്ങളും വാഹനങ്ങളും കണ്ടെടുക്കാനാണ് കോസ്റ്റ് ഗാര്‍ഡും മറ്റ് ഏജന്‍സികളും പരിശ്രമിക്കുന്നത്.

യാത്ര തുടങ്ങി അരമണിക്കൂറിനുള്ളിലാണ് ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിലിടിച്ച ചരക്കുകപ്പല്‍ അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണു ബാള്‍ട്ടിമോറിലെ സീഗര്‍ട്ട് മറൈന്‍ ടെര്‍മിനലില്‍നിന്നു കപ്പല്‍ പുറപ്പെട്ടത്. ഏകദേശം ഒന്നരയോടെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിന്റെ തൂണിലേക്കു കപ്പല്‍ ഇടിച്ചു കയറി. പറ്റാപ്‌സ്‌കോ നദിക്കു മുകളില്‍ രണ്ടരക്കിലോമീറ്റര്‍ നീളമുള്ള നാലുവരി പാലമാണ് തകര്‍ന്ന് വീണത്. ഇടിയുടെ ആഘാതത്തില്‍ പാലം പൂര്‍ണമായും തകര്‍ന്നു നദിയിലേക്കു വീഴുകയായിരുന്നു.


Comment

Editor Pics

Related News

പലസ്തീനെ അനുകൂലിച്ച് പ്രതിഷേധം, അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ 550-ലേറെ പേര്‍ അറസ്റ്റില്‍
പലസ്തീന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്തു, ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ യുഎസ് സര്‍വകലാശാല പുറത്താക്കി
യുഎസില്‍ മലയാളി കുടുംബം കാറിന് തീപിടിച്ച് മരിച്ചു.
ടിക് ടോക്ക് നിരോധനം, യു.എസ് സെനറ്റ് പാസാക്കി