Or copy link
ഓരോ ദിവസവും വിവരങ്ങള്‍ ഹാക്ക് ചെയ്യാന്‍ പുതുവഴികള്‍ തേടിക്കൊണ്ടിരിക്കുകയാണ് ഹാക്കര്‍മാര്‍. എന്നാല്‍, ഹാക്കിങ് സംബന്ധിച്ച് അടുത്തിടെ നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. ഹാക്കര്‍മാര്‍ക്ക് ഉപയോക്താക്കളുടെ പാസ് വേര്‍ഡ് അറിയില്ലെങ്കിലും അവരുടെ ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ കഴിയുമെന്നതാണ് കാര്യം. നിങ്ങള്‍ പാസ് വേഡ് റീസെറ്റ് ചെയ്യുന്നത് വഴി ഹാക്കിംഗ് തടയാന്‍ കഴിയില്ലെന്ന് ക്ലൗഡ്സെക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൂഗിളിന്റെ വെബ് പ്രവര്‍ത്തനങ്ങളുടെയും ബിസിനസിന്റെയും പ്രധാന ഭാഗമായ കുക്കീസുമായാണ് ഈ പ്രശ്നം ബന്ധപ്പെട്ടിരിക്കുന്നത്.
കുക്കീസിന് ഒതന്റിക്കേഷന്‍ ആവശ്യമാണ്. ഇതിലാണ് പെട്ടെന്നുള്ള സൈന്‍-ഇന്‍ പ്രാപ്തമാക്കുന്നതിന് നിങ്ങളുടെ പാസ് വേഡുകളും മറ്റ് വ്യക്തിഗത വിശദാംശങ്ങളും ശേഖരിക്കപ്പെടുന്നത്. ''ഒരാള്‍ തന്റെ പാസ് വേഡ് റീസെറ്റ് ചെയ്താലും ഗൂഗിള്‍ സേവനങ്ങളിലേക്ക് തുടര്‍ച്ചയായി കയറുന്നത് ഹാക്കിങ് എളുപ്പമാക്കും. ഭാവിയിലെ സൈബര്‍ ഭീഷണികള്‍ നേരിടുന്നതിന് സാങ്കേതികപരമായ പിഴവുകളും മനുഷ്യ ബുദ്ധിയുപയോഗിക്കുന്ന സ്രോതസ്സുകളും തുടര്‍ച്ചയായി നിരീക്ഷിക്കേണ്ട ആവശ്യകതയാണ് ഇത് എടുത്തുകാണിക്കുന്നത്'', ക്ലൗഡ്സെക്ക് പറഞ്ഞു.
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
Comment