ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

15 April, 2024

ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. പരിപാടിയുടെ ഉള്ളടക്കം അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിര്‍ദേശം നല്‍കി.

മലയാളം ആറാം സീസണ്‍ സംപ്രേക്ഷണവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. പരിപാടി സംഘാടകരായ എന്‍ഡമോള്‍ ഷൈനിനും, സ്റ്റാര്‍ ഇന്ത്യയ്ക്കും, പരിപാടിയുടെ അവതാരകനായ മോഹന്‍ലാലിനും, പരിപാടിയിലെ മത്സരാര്‍ത്ഥിയായ റോക്കിക്കും  ഹൈക്കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. 

ശാരീരിക ആക്രമണം അടക്കം നിയമവിരുദ്ധ നടപടികള്‍ പരിപാടിക്കിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ ആദര്‍ശ് എസ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ഈ മാസം 25 ന് കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, എംഎ അബ്ദുള്‍ ഹക്കീം എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.


Comment

Editor Pics

Related News

പ്രണയക്കെണിയുടെ പേരില്‍ വര്‍ഗീയ വിഷം ചീറ്റാന്‍ അനുവദിക്കരുത്: ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി
കാണാതായ പത്താം ക്ലാസുകാരിയും യുവാവും തൂങ്ങിമരിച്ച നിലയില്‍
സുരേഷ് ഗോപിക്ക് വോട്ടു പിടിക്കാന്‍ പള്ളി വികാരിയുടെ പേരില്‍ വ്യാജ പ്രചരണം
മോശം പെരുമാറ്റം; ലണ്ടനില്‍ പരിപാടി നടത്താതെ നീരജ് മാധവ് മടങ്ങി