ക്രിക്കറ്റ് താരം ഡെറിക് അണ്ടര്‍വുഡ് അന്തരിച്ചു

15 April, 2024

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ  മുന്‍ ക്രിക്കറ്റ് താരം ഡെറിക് അണ്ടര്‍വുഡ് അന്തരിച്ചു. 78 വയസായിരുന്നു. രാജ്യത്തിനായി 86 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 297 വിക്കറ്റുകള്‍ നേടിയിയിട്ടുണ്ട്.

1966 ജൂലൈയില്‍ ട്രെന്റ് ബ്രിഡ്ജില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു അരങ്ങേറ്റ മത്സരം. ഇംഗ്ലണ്ടിനായി 25.83 ശരാശരിയില്‍ 297 വിക്കറ്റുകള്‍ വീഴ്ത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയര്‍ന്ന ആറാമത്തെ വിക്കറ്റ് വേട്ടക്കാരനാണ് അദ്ദേഹം. ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിന്നര്‍മാരില്‍ മുന്നില്‍ അണ്ടര്‍വുഡാണ്.

ഏകദിന ക്രിക്കറ്റില്‍, 26 മത്സരങ്ങള്‍ കളിച്ച അദ്ദേഹത്തിന്റെ വിക്കറ്റ് നേട്ടം ആണ്. 1968-ലെ ഓവലിലെ ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ആറ് മിനിറ്റ് ശേഷിക്കെ, അദ്ദേഹത്തിന്റെ മാന്ത്രിക സ്പിന്നില്‍ നേടിയ വിക്കറ്റ് ഇംഗ്ലണ്ടിന് സമ്മാനിച്ചത് അവരുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും നാടകീയ വിജയങ്ങളിലൊന്നാണ്. ഈ പ്രകടനത്തെ തുടര്‍ന്ന് 1969 ലെ വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയും അണ്ടര്‍വുഡ് തെരഞ്ഞെടുക്കപ്പെട്ടു.



Comment

Editor Pics

Related News

റഫയില്‍ ഇസ്രയേല്‍ വ്യോമാക്രമണം: 13 പേര്‍ കൊല്ലപ്പെട്ടു
വളര്‍ത്തു നായ ചത്തു; 12 കാരി തൂങ്ങിമരിച്ചു
സ്വവര്‍ഗമോഹികള്‍ക്ക് 15 വര്‍ഷം തടവ്, പുതിയ നിയമം പാസാക്കി ഇറാഖ്
സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെയ്പ്പ്; അന്‍മോല്‍ ബിഷ്ണോയിക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍