Or copy link
വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിച്ച് രണ്ട് വര്‍ഷത്തിനുശേഷം ഔദ്യോഗികമായി വിവാഹമോചന നടപടികളിലേക്ക് കടന്ന് ധനുഷും ഐശ്വര്യ രജനികാന്തും. ചെന്നൈയിലെ കുടുംബകോടതിയില്‍ ധനുഷും ഐശ്വര്യയും വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
രണ്ട് വര്‍ഷം മുന്‍പ് വിവാഹമോചിതരാവാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന നടന് ധനുഷിന്റെയും സംവിധായിക ഐശ്വര്യ രജനികാന്തിന്റെയും പ്രഖ്യാപനം അവിശ്വസനീയതോടെയാണ് ആരാധകര്‍ കേട്ടത്.
പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട സെക്ഷന്‍ 13 ബി പ്രകാരമാണ് ഇപ്പോള്‍ രണ്ടുപേരും വിവാഹമോചനത്തിനായുള്ള അപേക്ഷ നല്‍കിയത്. ഇതിന്റെ നിയമനടപടികള്‍ ഉടന്‍ ആരംഭിക്കും. 2022 ജനുവരിയിലാണ് തങ്ങള്‍ വേര്‍പിരിയുകയാണെന്ന് ധനുഷും ഐശ്വര്യയും അറിയിച്ചത്.
സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും പരസ്പരം അഭ്യുദയകാംക്ഷികളായുമുള്ള 18 വര്‍ഷങ്ങള്‍. ഇന്ന് നാം നമ്മുടെ വഴികള്‍ വേര്‍തിരിക്കുന്ന ഒരു സ്ഥലത്താണ് നില്‍ക്കുന്നത്. ഐശ്വര്യയും ഞാനും ദമ്പതികളെന്ന നിലയില്‍ വേര്‍പിരിയാനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളെ നന്നായി മനസ്സിലാക്കാനും സമയമെടുക്കാനും തീരുമാനിച്ചു. ദയവായി ഞങ്ങളുടെ തീരുമാനത്തെ മാനിക്കുകയും ഇത് കൈകാര്യം ചെയ്യാന്‍ ആവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കുകയും ചെയ്യുക എന്നായിരുന്നു ധനുഷ് അന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
2004ലായിരുന്നു ധനുഷും രജനികാന്തിന്റെ മകള്‍കൂടിയായ ഐശ്വര്യയുമായുള്ള വിവാഹം. ഇവര്‍ക്ക് യാത്ര, ലിം?ഗാ എന്നീ രണ്ട് മക്കളുമുണ്ട്. ധനുഷ് നായകനായ ത്രീ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സംവിധായികയായി അരങ്ങേറുന്നത്.
കഴിഞ്ഞവര്‍ഷം ലാല്‍സലാം എന്ന ചിത്രം ഐശ്വര്യ സംവിധാനം ചെയ്തിരുന്നു. അരുണ്‍ മാതേശ്വരന്‍ സംവിധാനംചെയ്ത ക്യാപ്റ്റന്‍ മില്ലറാണ് ധനുഷിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ധനുഷ്തന്നെ സംവിധാനം നിര്‍വഹിക്കുന്ന രായന്, അരുണ്‍ മാതേശ്വരന്‍ ഒരുക്കുന്ന ഇളയരാജ ബയോപിക്ക് എന്നിവയാണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
Comment