എത്രയും ദയയുള്ള മാതാവേ

11 April, 2024


എത്രയും ദയയുള്ള മാതാവേ

എത്രയും ദയയുള്ള മാതാവേ/നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്‌‌/നിന്‍റെ സഹായം തേടി/നിന്‍റെ മാദ്ധ്യസ്ഥം അപേക്ഷിച്ചവരില്‍/ഒരുവനെയെങ്കിലും/ നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല/ എന്ന്‌ നീ ഓര്‍ക്കണമെ. കന്യകളുടെ രാജ്ഞിയായ കന്യകേ/ ദയയുള്ള മാതാവെ/ ഈവിശ്വാസത്തില്‍ ധൈര്യപ്പെട്ടു/ നിന്‍റെ തൃപ്പാദത്തിങ്കല്‍/ ഞാന്‍ അണയുന്നു‍. വിലപിച്ചു കണ്ണുനീര്‍ ചിന്തി/പാപിയായ ഞാന്‍/ നിന്‍റെ ദയാധിക്യത്തെ കാത്തു കൊണ്ട്‌/ നിന്‍റെ സന്നിധിയില്‍/നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍ മാതാവേ/ എന്‍റെ അപേക്ഷ ഉപേക്ഷിക്കാതെ/ ദയാപൂര്‍വ്വം കേട്ടരുളേണമെ, ആമ്മേന്‍.

Comment

Related News

ഏക രക്ഷകനായ യേശുവിൽ വിശ്വസിക്കുന്ന, ഏതു മതസ്ഥർക്കും 24 ന്യൂസ് ലൈവ്.കോമിന്‍റെ ഈ പ്രാർത്ഥനാ ഗ്രൂപ്പിൽ അംഗമാകാം Br Shibu kizhakkekuuttu Canada
പഠനകാര്യത്തിൽ വിജയിക്കുവാനുള്ള ദൈവവചനങ്ങൾ
മറ്റുള്ളവര്‍ വേദനിപ്പിക്കുമ്പോഴും പ്രതിസന്ധി ഘട്ടത്തിലും ചൊല്ലാനുള്ള ദൈവവചനങ്ങൾ
ആകുലത അകന്നുപോകാനുള്ള ദൈവവചനങ്ങൾ