സൈക്കിളില്‍ നിന്നു വീണ് വിദ്യാര്‍ഥി മരിച്ചു

13 April, 2024


കണ്ണൂര്‍: സൈക്കിളില്‍ നിന്നു വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ ചെമ്പേരിയിലാണ് അപകടം. ചെമ്പേരി വെണ്ണായപ്പിള്ളില്‍ ബിജു- ജാന്‍സി ദമ്പതികളുടെ മകന്‍ ജോബിറ്റ് (14) ആണ് മരിച്ചത്. 

സൈക്കിളില്‍ നിന്നു റോഡില്‍ തലയിടിച്ചു വീണാണ് മരണം സംഭവിച്ചത്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.


Comment

Related News

സ്വർ​ഗീയ ഭവനത്തിൽ രണ്ടാം വർഷം
ലാലിച്ചൻ അലക്സ് കാരയ്ക്കാട് നിര്യാതനായി
ഹൃദയാഘാതം, യു.കെ മലയാളി മരിച്ചു
പെര്‍ത്തില്‍ യുവമലയാളി നഴ്‌സ് നിര്യാതയായി