ആടുജീവിതം, കളക്ഷന്‍ നൂറുകോടി കടന്നു

06 April, 2024

നൂറു കോടി ക്ലബ്ബില്‍ ഇടംനേടി പൃഥ്വിരാജ്- ബ്ലെസി ചിത്രം ആടുജീവിതം. 9 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ നേട്ടം. ഇതോടെ മലയാളത്തില്‍ ഏറ്റവും വേ?ഗത്തില്‍ ഈ കളക്ഷന്‍ നേടുന്ന ചിത്രമെന്ന പേരും ആടുജീവിതം സ്വന്തമാക്കി. ആഗോള കളക്ഷനില്‍ നിന്നാണ് ചിത്രം 100 കോടി കളക്ഷന്‍ നേടിയത്.

പൃഥ്വിരാജ് തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. പൃഥ്വിരാജിന്റെ കരിയറിലെ ആദ്യ 100 കോടി കളക്ഷന്‍ ചിത്രമാണ് ആടുജീവിതം. മലയാളത്തിലെ ആറാമത്തെ 100 കോടി ക്ലബ് ചിത്രമാണ് ഇത്. 2018ന്റെ റെക്കോര്‍ഡ് തകര്‍ത്താണ് ഏറ്റവും വേ?ഗത്തില്‍ 100 കോടിയില്‍ എത്തുന്ന ചിത്രമായി ആടുജീവിതം മാറിയത്. 11 ദിവസം കൊണ്ടാണ് 2018 നൂറു കോടിയില്‍ എത്തിയത്.

2024-ല്‍ നൂറുകോടി കളക്ഷന്‍ കിട്ടുന്ന മൂന്നാമത്തെ ചിത്രമാണ് ആടുജീവിതം. ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ ചിത്രങ്ങളും നൂറുകോടി ക്ലബില്‍ ഇടംനേടിയിരുന്നു. ഇതില്‍ 220 കോടിയാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ കളക്ഷന്‍. മലയാളത്തില്‍ ഏറ്റവും വേ?ഗമേറിയ 50 കോടി കളക്ഷനും ആടുജീവിതത്തിന്റെ പേരിലാണ്. മൂന്നു ദിവസത്തിലാണ് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംനേടിയത്.


Comment

Editor Pics

Related News

ധനുഷും ഐശ്വര്യയും വേര്‍പിരിയുന്നു, ഞെട്ടലോടെ ആരാധകര്‍
ആടുജീവിതം, കളക്ഷന്‍ നൂറുകോടി കടന്നു
നടി അപര്‍ണ ദാസും നടന്‍ ദീപകും വിവാഹിതരാകുന്നു
ആടുജീവിതം, വ്യാജന്‍ ഇന്റര്‍നെറ്റില്‍