പഴയ കാര്‍ വില്‍ക്കുമ്പോള്‍ പണം നഷ്ടമാകാതിരിക്കാന്‍

07 March, 2024

പഴയ കാര്‍ വില്‍ക്കുകയും അതിന് നല്ല വില ലഭിക്കുകയും ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചില കാര്യങ്ങള്‍ നല്ലതുപോലെ ശ്രദ്ധിച്ചാല്‍ പഴയ കാര്‍ വില്‍ക്കാനും നല്ല വില ലഭിക്കാനും സഹായിക്കും. ഏറെ പ്രിയപ്പെട്ട കാര്‍ വില്‍ക്കുന്നത് കൂടുതലും പുതിയൊരു കാര്‍ വാങ്ങുന്നതിന് വേണ്ടിയാകുമല്ലോ. കാര്‍ വില്‍ക്കുമ്പോള്‍ സാധുവായ രേഖകള്‍ മുതല്‍ കാറിന്റെ വൃത്തി തുടങ്ങി നിരവധി കാര്യങ്ങള്‍ പ്രധാനമാണ്. അതുകൊണ്ടുതന്നെ പഴയ കാര്‍ വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

പഴയ കാര്‍ വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ സാധുവായ ഒരു തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസി ഉണ്ടായിരിക്കണം. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ലാതെ കാര്‍ വില്‍ക്കാന്‍ ശ്രമിച്ചാല്‍ 1-2 ശതമാനം വരെ വില കുറയാന്‍ കാരണമുണ്ട്.

അതുപോലെ പഴയ കാര്‍ വില്‍ക്കാന്‍ തയ്യാറെടുക്കുമ്പോള്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലും ഇന്‍ഷുറന്‍സിലും ഒരേ ഉടമയുടെ പേര് ഉണ്ടായിരിക്കണം. ഇതില്ലെങ്കില്‍ കാര്‍ വില്‍ക്കാന്‍ ബുദ്ധിമുട്ടേണ്ടിവരും.

വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന കാറിന്റെ എല്ലാ നിര്‍ബന്ധിത രേഖകളും ഭൗതികമായി ലഭ്യമായിരിക്കണം. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സും പുകമലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റും ഉറപ്പായും ഉണ്ടായിരിക്കണം. ഇത് കാറിന് മൂല്യം കൂട്ടും.

വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന കാറിന്റെ സര്‍വീസുകള്‍ സമയബന്ധിതമായി ചെയ്തതും, അതിന്റെ സര്‍വീസ് ഹിസ്റ്ററി സൂക്ഷിച്ച് വെക്കേണ്ടതും പ്രധാനമാണ്. രണ്ടുവര്‍ഷത്തിലേറെ സര്‍വീസ് ചെയ്യാതെ കാര്‍ വില്‍ക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ മൂല്യം പ്രതീക്ഷിക്കുന്ന വിപണി വിലയുടെ 5-10%-ല്‍ താഴെയായിരിക്കും.

അപകടമോ മറ്റ് കേടുപാടുകളോ സംഭവിച്ചിട്ടുണ്ടെങ്കില്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന കാറിന് മൂല്യം കുറവായിരിക്കും. കാറിന് അപകടം സംഭവിച്ചിട്ടുണ്ടെങ്കില്‍, അത് സര്‍വീസ് ഹിസ്റ്ററിയിലൂടെ വാങ്ങുന്ന ആള്‍ക്ക് മനസിലക്കാനാകും. ഇത്തരത്തില്‍ അപകടമുണ്ടായി പ്രധാന പാര്‍ട്‌സുകള്‍ മാറിയിട്ടുണ്ടെങ്കില്‍ കാറിന് മൂല്യം വിപണി വിലയേക്കാള്‍ 10- 20% കുറവായിരിക്കും.

കാര്‍ വില്‍പനയ്ക്കായി പരസ്യം നല്‍കുകയോ, ഇടപാടുകാരെ കാണിക്കുകയോ ചെയ്യുന്നതിന് മുമ്പ് നന്നായി കഴുകി വൃത്തിയാക്കുക. അകവശവും പുറംഭാഗവും വാട്ടര്‍ സര്‍വീസിന് നല്‍കുന്നതാണ് ഉചിതം. കാറിന്റെ വൃത്തി, ഇടപാടുകാരില്‍ നല്ല മതിപ്പ് ഉണ്ടാക്കാന്‍ സഹായിക്കും.

വായ്പ അടിസ്ഥാനത്തില്‍ വാങ്ങിയ കാര്‍ ആണെങ്കില്‍ ലോണ്‍ അടച്ചുതീര്‍ത്തത് വ്യക്തമാക്കുന്ന എന്‍ഒസി സര്‍ട്ടിഫിക്കറ്റ് ബാങ്കില്‍നിന്ന് നേടണം. ഇത് വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന കാറിന് മൂല്യം വര്‍ദ്ധിപ്പിക്കും.







Comment

Editor Pics

Related News

ഇലക്ട്രിക്കില്‍ മാസ് എന്‍ട്രിക്ക് മാരുതി സുസുക്കി; എത്തുന്നത് ഒന്നും രണ്ടുമല്ല, ആറ് മോഡലുകള്‍.
കാര്‍ ഇന്‍ഷൂറന്‍സ്, തെറ്റിദ്ധാരണകള്‍ ഒഴിവാക്കാം
പഴയ കാര്‍ വില്‍ക്കുമ്പോള്‍ പണം നഷ്ടമാകാതിരിക്കാന്‍
ടാറ്റയുടെ പഞ്ച് ഇവി വിപണിയില്‍