ഇന്ത്യന്‍ വിദ്യാര്‍ഥി കാനഡയില്‍ വെടിയേറ്റ് മരിച്ച നിലയില്‍

15 April, 2024

ഓട്ടവ: ഇന്ത്യന്‍ വിദ്യാര്‍ഥി കാനഡയില്‍ വെടിയേറ്റ് മരിച്ചു. കാനഡയിലെ സൗത്ത് വാന്‍കൂവറിലാണ് സംഭവം.ചിരാഗ് ആന്റിലിനെയാണ് (24) കാറിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.  അന്വേഷണം പുരോഗമിക്കുകയാണ്. ചിരാഗിന്റെ കുടുംബത്തിന് ആവശ്യമായ സഹായം നല്‍കണമെന്ന് കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ നാഷനല്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍ ഓഫ് ഇന്ത്യ നേതാവ് വരുണ്‍ ചൗധരി വിദേശകാര്യ മന്ത്രാലയത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

ചിരാഗിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഫാമിലി ക്രൗഡ് ഫണ്ടിങ് ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. 2022 സെപ്റ്റംബറിലാണ് ചിരാഗ് വാന്‍കൂവറിലെത്തിയത്. അടുത്തിടെ കാനഡയിലെ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് എം.ബി.എ പൂര്‍ത്തിയാക്കിയ ശേഷം തൊഴില്‍ പെര്‍മിറ്റും നേടിയിരുന്നു. 





Comment

Editor Pics

Related News

പൊതുവിടങ്ങളിലെ മയക്കുമരുന്ന് ഉപയോഗം കുറ്റകരം; പദ്ധതികള്‍ പ്രഖ്യാപിച്ച് ബ്രിട്ടീഷ് കൊളംബിയ
ഒന്റാരിയോ സ്‌കൂളുകളില്‍ ഇനി സെല്‍ഫോണ്‍ ഉപയോഗിക്കാനാകില്ല; വിദ്യാഭ്യാസ മന്ത്രി സ്റ്റീഫന്‍ ലെക്സെ
പലസ്തീന് ഐക്യദാര്‍ഡ്യം, പ്രതിഷേധിച്ച് മക്ഗില്ലന്‍ വിദ്യാര്‍ഥികള്‍
ഫുഡ് ബാങ്കിനെപ്പറ്റി വ്‌ളോഗ്, ഇന്ത്യന്‍ വംശജനെ കനേഡിയന്‍ കമ്പനി പുറത്താക്കി