കാനഡയില്‍ മമ്മൂക്കയുടെ കാര്‍

13 April, 2024

കാനഡയില്‍ വാങ്ങിയ പുതിയ കാറിന് നടന്‍ മമ്മൂട്ടിയുടെ പേരുനല്‍കി മധുര രാജയുടെ നിര്‍മ്മാതാവിന്റെ മകന്‍. നെല്‍സണ്‍ ഐപ്പാണ് മധുരരാജ നിര്‍മിച്ചത്. അദ്ദേഹത്തിന്റെ മകന്‍ കാനഡയില്‍ വാങ്ങിയ പുതിയ കാറിന്റെ നമ്പര്‍ പ്ലേറ്റിലാണ് മമ്മൂക്ക എന്നെഴുതിയിരിക്കുന്നത്. 

 ഫെയ്‌സ്ബുക്കിലൂടെ നെല്‍സണ്‍ തന്നെയാണ് പുതിയ കാറിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്. കാനഡയിലെ കിയയുടെ ഷോറൂമില്‍ നിന്നുള്ളതാണ് ചിത്രം. എന്തായാലും കാനഡയിലെ മമ്മൂക്ക കാര്‍ ആരാധകരുടെ മനം കവര്‍ന്നു കഴിഞ്ഞു. നിരവധി പേരാണ് ഫോട്ടോ പോസ്റ്റ് ചെയ്ത് സന്തോഷം പങ്കുവെക്കുന്നത്.

മധുര രാജ കൂടാതെ ചാട്ടുളി എന്ന സിനിമയും നെല്‍സണ്‍ നിര്‍മ്മിച്ചിട്ടുണ്ട്. 2012ല്‍ ദിലീപ് നായകനായി എത്തിയ മിസ്റ്റര്‍ മരുമകന്‍ ആണ് ആദ്യ നിര്‍മ്മാണ സംരഭം. ഇതിന് ശേഷമാണ് 2018ല്‍ വൈശാഖ് സംവിധാനം ചെയ്ത മധുരരാജ എന്ന ചിത്രം നിര്‍മ്മിക്കുന്നത്.


Comment

Editor Pics

Related News

പ്രണയക്കെണിയുടെ പേരില്‍ വര്‍ഗീയ വിഷം ചീറ്റാന്‍ അനുവദിക്കരുത്: ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി
കാണാതായ പത്താം ക്ലാസുകാരിയും യുവാവും തൂങ്ങിമരിച്ച നിലയില്‍
സുരേഷ് ഗോപിക്ക് വോട്ടു പിടിക്കാന്‍ പള്ളി വികാരിയുടെ പേരില്‍ വ്യാജ പ്രചരണം
മോശം പെരുമാറ്റം; ലണ്ടനില്‍ പരിപാടി നടത്താതെ നീരജ് മാധവ് മടങ്ങി