വി . യൂദാശ്ലീഹായുടെ നൊവേന

28 September, 2023

മിശിഹായുടെ സ്നേഹിതനും വിശ്വസ്ത ദാസനുമായ വി.യൂദാശ്ലീഹായേ, ഏറ്റവും കഷ്ടപ്പെടുന്ന എനിക്കുവേണ്ടി അപേക്ഷിക്കണമേ.യാതൊരു സഹായവും ഫലസിദ്ധിയില്ലാതെ വരുന്ന സന്ദര്‍ഭത്തില്‍ ഏറ്റവും ത്വരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിന് അങ്ങേയ്ക്ക് വിശേഷവിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കണമേ .എന്‍റെ എല്ലാ ആവശ്യങ്ങളിലും വിശിഷ്യാ (ആവശ്യം പറയുക ) അങ്ങേ സഹായം ഞാനപേക്ഷിക്കുന്നു .ഭാഗ്യപ്പെട്ട യൂദാശ്ലീഹായേ! അങ്ങേ ഈ അനുഗ്രഹത്തെ ഞാന്‍ സദാ ഓര്‍ക്കുമെന്നും അങ്ങേ സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും ഞാന്‍ വാഗ്ദാനം ചെയ്യുന്നു . ആമ്മേന്‍

( ഈ പ്രാര്‍ത്ഥന ദിവസം 9 പ്രാവശ്യം ചൊല്ലുക .9 ദിവസം തുടര്‍ച്ചയായി ചൊല്ലിയാല്‍ ഏതു കാര്യവും സാധിക്കും .10 ദിവസം ചൊല്ലിയാല്‍ അത് ഒരു കാലവും സഫലമാകതിരിക്കില്ല )

Comment

Editor Pics

Related News

കുമ്പസാരത്തിനുള്ള ജപം
മനസ്താപപ്രകരണം
എത്രയും ദയയുള്ള മാതാവേ
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ: ഒപ്പം നന്‍മനിറഞ്ഞ മറിയമേ പ്രാർത്ഥനയും