സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ: ഒപ്പം നന്‍മനിറഞ്ഞ മറിയമേ പ്രാർത്ഥനയും

11 April, 2024

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമെ, അങ്ങയുടെ രാജ്യം വരണമെ, അങ്ങയുടെ തിരുമനസ്സ്‌ സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമെ.


അങ്ങു‍വേണ്ട ആഹാരം ഇന്നും ഞങ്ങള്‍ക്കു തരണമെ, ഞങ്ങളോട്‌ തെറ്റു ചെയ്യുന്നവരോട്‌ ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമെ. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ, തിന്‍മയില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമേ. ആമ്മേന്‍ (ലൂക്കാ 11:2-4, മത്താ. 6:9-15

നന്‍മനിറഞ്ഞ മറിയമേ: പ്രാര്‍ത്ഥന

നന്‍മനിറഞ്ഞ മറിയമേ സ്വസ്തി! കര്‍ത്താവ്‌ അങ്ങയോടുകൂടെ, സ്ത്രീകളില്‍ അങ്ങ്‌ അനുഗ്രഹിക്കപ്പെട്ടവളാകുന്നു‍. അങ്ങയുടെ ഉദരത്തിന്‍ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. (ലൂക്കാ 1:28, 1:42-43).


പരിശുദ്ധ മറിയമേ; തമ്പുരാന്‍റെ അമ്മേ പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട്‌ അപേക്ഷിക്കണമെ, ആമ്മേന്‍.

Comment

Editor Pics

Related News

കുമ്പസാരത്തിനുള്ള ജപം
മനസ്താപപ്രകരണം
എത്രയും ദയയുള്ള മാതാവേ
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ: ഒപ്പം നന്‍മനിറഞ്ഞ മറിയമേ പ്രാർത്ഥനയും