നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് രണ്ടുമരണം, ഒരാള്‍ക്ക് ഗുരുതര പരുക്ക്

21 March, 2024

നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ഡല്‍ഹിയില്‍ രണ്ടുമരണം. ഡല്‍ഹിയിലെ വെല്‍കം ഏരിയയിലാണ് സംഭവം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രി വൈകിയാണ് കെട്ടിടം തകര്‍ന്നതെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് 3 തൊഴിലാളികള്‍ കെട്ടിടത്തിനടിയില്‍ പെട്ടു. 

രക്ഷാപ്രവര്‍ത്തനത്തിന് ശേഷം മൂവരെയും പുറത്തെടുക്കാന്‍ സാധിച്ചത്. എന്നാല്‍ അപ്പോഴേയ്ക്കും ഇതില്‍ രണ്ട് പേരുടെ ജീവന്‍ നഷ്ടമായിരുന്നു. ഒരു തൊഴിലാളിയുടെ നില ഗുരുതരമാണെന്നാണ് വിവരം.

വെല്‍ക്കം ഏരിയയിലെ കബീര്‍ നഗറില്‍ ഉച്ചകഴിഞ്ഞ് 2.16 ഓടെയാണ് കെട്ടിടം തകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അര്‍ഷാദ് (30), തൗഹീദ് (20), രെഹാന്‍ (22) എന്നിവരാണ് അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയത്. സംഭവത്തില്‍ അര്‍ഷാദും തൗഹീദും മരിച്ചു. അതേസമയം, റെഹാന് സാരമായി പരിക്കേറ്റു







Comment

Editor Pics

Related News

റഫയില്‍ ഇസ്രയേല്‍ വ്യോമാക്രമണം: 13 പേര്‍ കൊല്ലപ്പെട്ടു
വളര്‍ത്തു നായ ചത്തു; 12 കാരി തൂങ്ങിമരിച്ചു
സ്വവര്‍ഗമോഹികള്‍ക്ക് 15 വര്‍ഷം തടവ്, പുതിയ നിയമം പാസാക്കി ഇറാഖ്
സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെയ്പ്പ്; അന്‍മോല്‍ ബിഷ്ണോയിക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍