വാ.എവുപ്രാസ്യമ്മയോടുള്ള പ്രാര്‍ത്ഥന

28 September, 2023

സ്നേഹസ്വരൂപനായ ദൈവമേ, അങ്ങേ സ്തുതിക്കും തിരുസഭയുടെ മഹത്വത്തിനും ആത്മാക്കളുടെ രക്ഷയ്ക്കും ഉപകരിക്കുമെങ്കിൽ അങ്ങേ വിശ്വസ്ത ധാസിയായ എവുപ്രാസ്യമ്മയെ വിശുദ്ധരുടെ പട്ടികയിൽ ചേർക്കണമെന്ന് അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു.

പരി.കര്മ്മല അമ്മേ,വി.യൌസേപ്പിതാവേ ,ഞങ്ങളുടെ പിതാവായ മാർതോമാശ്ലീഹായെ,സകലവിശുദ്ധരെ ,വാഴ്ത്തപെട്ട എവുപ്രാസ്യമ്മയുടെ മഹാത്വീകരണത്തിനുവേണ്ടി പരിശുദ്ധ ത്രിത്വത്തിൻ മുൻപിൽ നിങ്ങൾ മാദ്ധ്യസ്ഥം വഹിക്കണമേ.

പിതാവായ ദൈവമേ, ഞങ്ങളിപ്പോൾ അപേക്ഷിക്കുന്ന പ്രതേക അനുഗ്രഹം .................................. അങ്ങയുടെ മഹത്വത്തിനും വാഴ്ത്തപ്പെട്ട എവുപ്രാസ്യമ്മയുടെ നാമകരണത്തിനും ഉതകുന്നവിധം ഞങ്ങൾക്ക് നല്കണമേയെന്ന് വിനയപൂർവ്വം അപേക്ഷിക്കുന്നു .
ആമ്മേൻ . 3 ത്രിത്വ.

Comment

Editor Pics

Related News

കുമ്പസാരത്തിനുള്ള ജപം
മനസ്താപപ്രകരണം
എത്രയും ദയയുള്ള മാതാവേ
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ: ഒപ്പം നന്‍മനിറഞ്ഞ മറിയമേ പ്രാർത്ഥനയും