വൈദീകര്‍ക്കുവേണ്ടി പ്രാര്‍ത്ഥന

28 September, 2023


നിത്യപുരോഹിതനായ ഈശോ ,അങ്ങേ ദാസന്മാരായ വൈദീകര്‍ക്കു യാതൊരാപത്തും വരാതെ അങ്ങേ തിരുഹൃദയത്തില്‍ അഭയം നല്കണമേ .അങ്ങേ പരിശുദ്ധമായ ശരീരത്തെ ദിവസംതോറുമെടുക്കുന്ന അവരുടെ പൂശപ്പെട്ട കരങ്ങളെ മലിനമാകാതെ കാക്കണമേ .അങ്ങേ വിലയേറിയ തിരുരക്തത്താല്‍ നനയുന്ന അവരുടെ നാവുകളെ നിര്‍മ്മലമായി കാത്തുകൊള്ളണമേ .ശ്രേഷ്ഠമായ അങ്ങേ പൗരോഹിത്യത്തിന്‍റെ മഹനീയ മുദ്ര പതിച്ചിരിക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളില്‍നിന്ന് അകറ്റുകയും വിശുദ്ധമായി കാത്തുകൊള്ളുകയും ചെയ്യണമേ .അങ്ങേ ദിവ്യസ്നേഹം അവരെ ലോകതധ്രങ്ങളില്‍നിന്നു ക സംരക്ഷിക്കട്ടെ .അവരുടെ പ്രയത്നങ്ങള്‍ ഫലസമൃദ്ധങ്ങളായി ഭവിക്കട്ടെ .അവരുടെ ശുശ്രൂഷ ലഭിക്കുന്നവര്‍ ഇഹത്തില്‍ അവരുടെ ആനന്ദവും ആശ്വാസവും പരത്തില്‍ നിത്യസഭാഗ്യത്തിന്‍റെ മകുടവുമായി ഭവിക്കട്ടെ .
ആമ്മേന്‍

Comment

Related News

ഏക രക്ഷകനായ യേശുവിൽ വിശ്വസിക്കുന്ന, ഏതു മതസ്ഥർക്കും 24 ന്യൂസ് ലൈവ്.കോമിന്‍റെ ഈ പ്രാർത്ഥനാ ഗ്രൂപ്പിൽ അംഗമാകാം Br Shibu kizhakkekuuttu Canada
പഠനകാര്യത്തിൽ വിജയിക്കുവാനുള്ള ദൈവവചനങ്ങൾ
മറ്റുള്ളവര്‍ വേദനിപ്പിക്കുമ്പോഴും പ്രതിസന്ധി ഘട്ടത്തിലും ചൊല്ലാനുള്ള ദൈവവചനങ്ങൾ
ആകുലത അകന്നുപോകാനുള്ള ദൈവവചനങ്ങൾ