ഗര്‍ഭിണി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍

18 March, 2024

തിരുവന്തപുരം:  ഒന്നര മാസം ഗര്‍ഭിണിയായ യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ചനിലയില്‍. ഒറ്റൂര്‍ മൂങ്ങോട് പേരേറ്റില്‍ കാട്ടില്‍വീട്ടില്‍ ലക്ഷ്മി(19) ആണ് മരിച്ചത്. ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്നാണു പ്രാഥമിക നിഗമനം.

മണമ്പൂര്‍ ശങ്കരന്‍മുക്കില്‍ ഭര്‍ത്താവിനോടൊപ്പം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് കിരണിന്റെ കുടുംബാംഗങ്ങളും ഈ വീട്ടില്‍ താമസമുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് 4 മണിയോടെയിരുന്നു സംഭവം.




Comment

Editor Pics

Related News

നമ്മുടെ രാജ്യം മതേതരം, സര്‍ക്കാരും അങ്ങനെയാകണം: ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
മുതല ആക്രമിച്ച് 16കാരന്‍ മരിച്ചു
പുകവലി തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു
യുകെയില്‍ മലയാളി നഴ്‌സ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍