മോശയ്ക്ക് പോലും ജീവിതം മടുത്തു, പക്ഷെ മോശ ചെയ്തത്

17 April, 2024

ആത്മഹത്യ ചെയ്യാതിരിക്കുക എന്നത് ഒരു വിപ്ലവമാണ്. ജീവിത പ്രതിസന്ധികളില്‍ മരിക്കാന്‍ ആഗ്രഹിച്ച പലരുടെയും ജീവിതം തിരുവെഴുത്തി9െറ താളുകളില്‍ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിരിക്കുന്നു. ഭൂമുഖത്ത് വെച്ച് ഏറ്റവും സൗമ്യന്‍ എന്ന് ദൈവം തന്നെ വിശേഷിപ്പിച്ച മോശയ്ക്ക് പോലും ജീവിതം മടുത്ത അവസരമുണ്ടായിട്ടുണ്ട്. പക്ഷേ തന്റെ ജീവന്റെ മേല്‍ സ്വയം കൈ വയ്ക്കുന്നതിനു പകരം ജീവന്‍ തന്നെവനോട് തിരിച്ചെടുക്കാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ഹൃദയത്തില്‍ രൂപംകൊണ്ട നിത്യ നാശത്തിലേക്ക് നയിക്കാന്‍ മതിയായ ആത്മഹത്യാ ചിന്ത മോശ നേരിട്ടത് .

(സംഖ്യ 11: 15) 'കൃപ തോന്നി എന്നെ ഉടനെ കൊന്നുകളയുക ഈ കഷ്ടത ഞാന്‍ കാണാതിരിക്കട്ടെ''. ദൈവം മോശയുടെ പ്രാര്‍ത്ഥന കേട്ട് മോശെയെ കൊല്ലുകയല്ല ചെയ്തത് ,ഒറ്റയ്ക്ക് വഹിച്ചിരുന്ന ജനത്തി9െറ ചുമതല വഹിക്കാന്‍ എഴുപത് പേരെ കൂടി നല്‍കി .എന്നാല്‍ ഈ 70 പേര്‍ക്ക് ശക്തി നല്‍കിയത് ''നിന്റെ മേലുള്ള ചൈതന്യത്തില്‍ നിന്ന് ഒരു ഭാഗം അവരിലേക്ക് ഞാന്‍ പകരും '(സംഖ്യ 11: 17) ഫലത്തില്‍ 70 പേരും മോശയും ഒരുമിച്ചു ചേരുമ്പോള്‍ ഉള്ള ശക്തി മുമ്പ് മോശയ്ക്ക് മാത്രം ഉണ്ടായിരുന്നു എന്ന് സാരം


ജീവിതത്തിന്റെ ആശയറ്റ സന്ദര്‍ഭങ്ങളില്‍ തോബിതു0 സാറയു0 ജോബു0 ഒക്കെ ദൈവത്തെ തേടി. ഇവരുടെയെല്ലാം ജീവിതത്തില്‍ ദൈവം അത്ഭുതം പ്രവര്‍ത്തിച്ചു. കുളം മറ്റാറായോ എന്ന തോന്നലില്‍ മീനുകള്‍ക്ക് ഒരു വെപ്രാളം ഉണ്ട്. ആഴത്തില്‍ മുറിവേല്‍ക്കും എന്നറിയുമ്പോള്‍ ഉള്ള വെപ്രാളം .

നിശബ്ദമായ കരച്ചില്‍ അടിത്തട്ടില്‍ ചെളിയുമായി കൂടി ചേരും.

പിന്നെ .....ദൈവത്തെ അന്വേഷിക്കുന്നതിന് പകരം കയര്‍ അന്വേഷിക്കുന്നവര്‍.... വിശുദ്ധ കുര്‍ബാനയില്‍ നിന്ന് ശക്തിപ്രാപിക്കണ്ടവര്‍ വിഷകുപ്പി ചേര്‍ത്തുപിടിക്കുന്നു .

ജീവിക്കാനുള്ള അവസാന വഴിയും അടയുന്നത് മരിക്കാന്‍ തീരുമാനിക്കുന്നത് കൊണ്ട് മാത്രമാണ്. കാര്യകാരണങ്ങള്‍ ഇല്ലാത്ത ആത്മഹത്യകള്‍ കാണിച്ചുതരുന്നത് കാര്യ ബോധമില്ലാത്ത ഒരു തലമുറ വളര്‍ന്നു വരുന്നുണ്ട് എന്ന് തന്നെയാണ് .

Comment

Editor Pics

Related News

അനുഗ്രഹങ്ങള്‍ സാക്ഷ്യപ്പെടുത്താന്‍ മറക്കരുത്, മടിക്കരുത്
ഇനി വചനം യൂട്യൂബിലും
മധ്യസ്ഥ പ്രാർഥനാഗ്രൂപ്പ് ദൈവാലയം, മറ്റൊന്നും ഇവിടെ പോസ്റ്റ് ചെയ്യരുത്
ഈ പ്രാർത്ഥന ഗ്രൂപ്പിൽ നിയമങ്ങള്‍ പാലിച്ചാല്‍ അനുഗ്രഹം ഉറപ്പ്