കാനഡയിലെ ആദ്യകാല അസോസിയേഷൻറെ തെരഞ്ഞെടുപ്പ് ഭംഗിയായി നടന്നു

06 March, 2024



കനേഡിയന്‍ മലയാളി അസോസിയേഷന് പുതിയ നേതൃത്വം  കാനഡയിലെ ആദ്യകാല അസോസിയേഷൻറെ തെരഞ്ഞെടുപ്പ് ഭംഗിയായി നടന്നു
മിസ്സിസ്സാഗ: കാല്‍ നൂറ്റാണ്ടിലേക്ക് കടക്കുന്ന കനേഡിയന്‍ മലയാളി അസോസിയേഷന് പുതിയ നേതൃത്വനിര. മിസ്സിസ്സാഗ വാലി കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന വാര്‍ഷിക പൊതുയോഗമാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.

കഴിഞ്ഞ വര്‍ഷം കാനഡയിലെ മലയാളികള്‍ക്കിടയില്‍ സംഘടന നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നു എന്ന് പൊതുയോഗം വിലയിരുത്തി. അനുഭവസമ്പത്തും യുവത്വവും ഇടകലരുന്നതാണ് പുതിയ നേതൃത്വം. മോഹന്‍ ആര്യത്ത് മുഖ്യ വരണാധികാരി ആയിരുന്ന തെരഞ്ഞെടുപ്പ് യോഗം, പ്രസിഡന്റ് ആന്റണി തോമസ്, സെക്രട്ടറി മാത്യു കുതിരവട്ടം, ട്രഷറര്‍ ജോയി പൗലോസ്, വൈസ് പ്രസിഡന്റ് ജിജോ പീറ്റര്‍, ജോയിന്റ് സെക്രട്ടറി ജോസ് ജോസഫ്‌സ്, ജോയിന്റ് ട്രഷറര്‍ ജോര്‍ജ് പഴയിടം എന്നി

വരെ തെരഞ്ഞെടുത്തു.

എന്റര്‍ടൈന്‍മെന്റ് കണ്‍വീനര്‍മാരായി അല്‍ഫോണ്‍സ് മാത്യു, സോഫി സേവിയര്‍, ബീന ജോസഫ്‌സ്, ജിന്‍സി ബിനോയ് എന്നിവരും കമ്മിറ്റി അംഗങ്ങളായി സന്ധ്യ മനോജ്, തോമസ് ഫിലിപ്പ്, ബിനോയ് തങ്കച്ചന്‍, ജിയോ വെളിയത്ത്, അരുണ്‍ ബേബി, അഞ്ജു ജോബ്, കവിത ആര്യത്ത് എന്നിവരേയും യോഗം തിരഞ്ഞെടുത്തു.

യൂത്ത് കോര്‍ഡിനേറ്റേര്‍സ് ജെയിന്‍ ലൂക്ക്, അഞ്ചിത ജോയ്, പി ആര്‍ ഒ ഗോഡ് ഫ്രേ ആന്റണി, മോഹന്‍ ആരിയത്ത്, എക്‌സ് ഒഫീഷ്യല്‍ ഫ്രാന്‍സിസ് ഔസേഫ്, ഉപദേശക ചെയര്‍ ആയി ജേക്കബ് വര്‍ഗീസ്, പേട്രന്‍ തോമസ് തോമസ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

സി എം എയിലേക്ക് പുതുതായി ലൈഫ് ലോങ് മെമ്പേഴ്‌സിനേയും ഇവന്റ് സ്‌പോണ്‍സേഴ്‌സിനേയും ക്ഷണിച്ചുകൊള്ളുന്നതായി പ്രസിഡന്റ് ആന്റണി തോമസ് അറിയിച്ചു.

Comment

Related News

ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിൽ
മലയാളി സൗണ്ട് എഞ്ചിനീയർ കാനഡയിൽ കാർ അപകടത്തിൽ മരിച്ചു
കാനഡയിൽ കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം പുഴയിൽ
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണം; മോദി ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും