യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചില്ലെങ്കില്‍ രക്തച്ചൊരിച്ചിലുണ്ടാകും: ഡൊണാള്‍ഡ് ട്രംപ്

18 March, 2024

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചില്ലെങ്കില്‍ അത് രക്തച്ചൊരിച്ചിലിന് കാരണമാകുമെന്ന് ഡൊണാള്‍ഡ് ട്രംപ്. ശനിയാഴ്ച ഒഹായോയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.

മെക്സിക്കോയില്‍ കാര്‍ നിര്‍മാണം നടത്തി അമേരിക്കയില്‍ വില്‍ക്കാനുള്ള ചൈനയുടെ പദ്ധതിയെ വിമര്‍ശിച്ചതിന് പിന്നാലെയാണ് അദേഹത്തിന്റെ രക്തച്ചൊരിച്ചില്‍ പ്രയോഗമെന്നതും ശ്രദ്ധേയമാണ്. രാജ്യത്ത് ഇനിയൊരു തിരഞ്ഞെടുപ്പ് ഉണ്ടാകുമോയെന്ന് സംശയമാണ്. ഇപ്പോള്‍ ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ ഏറ്റവും കുറഞ്ഞത് രക്തച്ചൊരിച്ചിലായിരിക്കും നടക്കുക. അത് രാജ്യത്തിനുവേണ്ടിയുള്ള രക്തച്ചൊരിച്ചിലായിരിക്കുമെന്നും ജോ ബൈഡന്‍ ഏറ്റവും മോശം പ്രസിഡന്റാണെന്നും ട്രംപ് ആരോപിച്ചു.

2020 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ ട്രംപുണ്ടാക്കിയ കോലാഹലങ്ങള്‍ മറന്നിട്ടില്ലെന്നായിരുന്നു ഇതിന് ബൈഡന്റെ മറുപടി. ജനുവരി ആറിന് കാപിറ്റോള്‍ ഹില്ലില്‍ നടന്ന കലാപം ആവര്‍ത്തിക്കാനാണ് ട്രംപിന്റെ ശ്രമം. അമേരിക്കന്‍ ജനത അദേഹത്തി?ന് മറുപടി നല്‍കും. ട്രംപിന്റെ കലാപത്തോടുള്ള അഭിനിവേശവും തീവ്രവാദവും ഒടുങ്ങാത്ത പ്രതികാര ദാഹവും ജനം തള്ളിക്കളയുമെന്നും ബൈഡന്‍ പറഞ്ഞു.


Comment

Editor Pics

Related News

പലസ്തീനെ അനുകൂലിച്ച് പ്രതിഷേധം, അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ 550-ലേറെ പേര്‍ അറസ്റ്റില്‍
പലസ്തീന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്തു, ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ യുഎസ് സര്‍വകലാശാല പുറത്താക്കി
യുഎസില്‍ മലയാളി കുടുംബം കാറിന് തീപിടിച്ച് മരിച്ചു.
ടിക് ടോക്ക് നിരോധനം, യു.എസ് സെനറ്റ് പാസാക്കി