സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ വെടിവെയ്പ്പ്; പ്രതികള്‍ അറസ്റ്റില്‍

16 April, 2024

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവെയ്പില്‍ ഉള്‍പ്പെട്ട രണ്ട് പ്രതികളെ ഗുജറാത്തിലെ ഭുജില്‍ നിന്ന് മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയിലെ മസിഹി സ്വദേശികളായ വിക്കി സാഹബ് ഗുപ്ത (24), സാഗര്‍ ശ്രീജോഗേന്ദ്ര പാല്‍ (21) എന്നിവരെയാണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. 

ഞായറാഴ്ച മുംബൈയിലെ ബാന്ദ്രയിലെ സല്‍മാന്‍ ഖാന്റെ വീടിന് പുറത്ത് വെടിവെയ്പ്പ് നടത്തിയ രണ്ട് പ്രതികളെയും ഗുജറാത്തിലെ ഭുജ് ജില്ലയില്‍ നിന്ന് പോലീസ് കണ്ടെത്തി, ചൊവ്വാഴ്ച രാവിലെ പ്രതികളെ മുംബൈയിലേക്ക് കൊണ്ടുവരുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ബാന്ദ്രയിലെ ഗാലക്സി അപ്പാര്‍ട്ട്മെന്റിന് പുറത്ത് ബൈക്കിലെത്തിയ രണ്ട് പേര്‍ നാല് റൗണ്ട് വെടിയുതിര്‍ത്തത്. ഇതിന് ശേഷം സംഭവസ്ഥലത്ത് നിന്ന് ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വെടിവെപ്പ് നടക്കുമ്പോള്‍ സല്‍മാന്‍ ഖാന്‍ വീട്ടില്‍ ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കോ മരണമോ ഉണ്ടായിട്ടില്ല. 

വെടിയുതിര്‍ത്ത ശേഷം പ്രതികള്‍ ബൈക്ക് പള്ളിക്ക് സമീപം ഉപേക്ഷിച്ച് കുറച്ച് ദൂരം നടന്ന് ബാന്ദ്ര റെയില്‍വേ സ്റ്റേഷനിലേക്ക് ഓട്ടോറിക്ഷയില്‍ എത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. സംഭവത്തിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്നോയ് ഏറ്റെടുത്തിരുന്നു.

ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയും  ഗോള്‍ഡി ബ്രാറും സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് പലതവണ പ്രഖ്യാപിച്ചിരുന്നു. ബിഷ്ണോയിയും ബ്രാറും താരത്തെ കൊല്ലാന്‍ തങ്ങളുടെ ഷൂട്ടര്‍മാരെ മുംബൈയിലേക്ക് അയച്ചിരുന്നതായി വൃത്തങ്ങള്‍ പറയുന്നു. 1998 ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തിന്റെ പേരില്‍ ലോറന്‍സ് ബിഷ്ണോയിയുടെ സംഘം സല്‍മാന്‍ ഖാനെ ലക്ഷ്യം വച്ചിരുന്നു. കൃഷ്ണമൃഗങ്ങളെ ബിഷ്ണോയി സമൂഹം പവിത്രമായി കണക്കാക്കുന്നതാണ്. 




Comment

Editor Pics

Related News

റഫയില്‍ ഇസ്രയേല്‍ വ്യോമാക്രമണം: 13 പേര്‍ കൊല്ലപ്പെട്ടു
വളര്‍ത്തു നായ ചത്തു; 12 കാരി തൂങ്ങിമരിച്ചു
സ്വവര്‍ഗമോഹികള്‍ക്ക് 15 വര്‍ഷം തടവ്, പുതിയ നിയമം പാസാക്കി ഇറാഖ്
സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെയ്പ്പ്; അന്‍മോല്‍ ബിഷ്ണോയിക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍