Or copy link
09 April, 2024
ബ്ര.ഷിബു കിഴക്കേക്കുറ്റ്
ഈശോ അരുളിചെയ്തിരിക്കുന്നതുപോലെ തന്നെയാണ് ഇന്ന് ലോകത്ത് സംഭവിക്കുന്നത്. മത്തായി 24, മര്‍ക്കോസ് 13, ലൂക്കാ 21, വെളിപാട് 6, 13 എന്നീ അധ്യായങ്ങളില്‍ ഈ കാലഘട്ടത്തെപ്പറ്റിയുള്ള വ്യക്തമായ സൂചനകളുണ്ട്. എസെക്കിയേല്‍ 34,35,36,37,38 39 എന്നീ അധ്യായങ്ങളിലും ബൈബിള്‍ ഇത് അന്ത്യകാലമാണെന്ന് ഉറപ്പ് പറയുന്നു. രാജ്യം രാജ്യത്തോട് എതിര്‍ത്തുതുടങ്ങിക്കഴിഞ്ഞു. ലോകം രണ്ടുചേരിയിലേക്കും തിരിയുന്നു. സക്കറിയായുടെ പുസ്തകം 10,11,12,13,14 അധ്യായങ്ങളില്‍ അന്ത്യകാലത്തിന്റെ പ്രത്യേകതകളെപ്പറ്റിയുള്ള വിവരണങ്ങളുണ്ട്. പഴയ നിയമം, സഖറിയാ, അദ്ധ്യായം 12, വാക്യം 3 സങ്കീർത്തനം 83 അധ്യായം വായിക്കണം
അന്ന് ഞാന്‍ ജറുസലെമിനെ ഭാരമേറിയ കല്ലാക്കും. അതു പൊക്കുന്നവര്‍ക്കു കഠിന മായ മുറിവേല്‍ക്കും. ഭൂമിയിലെ എല്ലാ ജനങ്ങളും അതിനെതിരേ ഒത്തുചേരും.ഇസ്രായേലിൽ സപ്പോർട് ചെയ്ത രാജ്യങ്ങൾവരെയും ഇപ്പോൾ.തള്ളിപ്പറയുവാൻ തുടങ്ങി.ബൈബിൾ എത്ര സത്യം? നമ്മുടെ ദൈവം.നമ്മളെ കാണാൻ വരാറായി. ദാനിയേല്‍, അദ്ധ്യായം ,7,8.9,10,11,12 ജോയേല്‍, അദ്ധ്യായം 2,3 ആമോസ്, ഒന്നാം അദ്ധ്യായം
ജോയേല്‍ പ്രവാചകന്റെ പുസ്തകത്തിലും അവസാനനാളുകളെപ്പറ്റിയുള്ള വിവരണങ്ങളുണ്ട്. 10 വര്‍ഷം കഴിയുമ്പോള്‍ ഈശോ ഉത്ഥാനം ചെയ്തിട്ട് രണ്ടായിരം വര്‍ഷം പൂര്‍ത്തിയാകുകയാണ്. ഓരോ തവണ രണ്ടായിരം വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ലോകത്ത് പല സംഭവവികാസങ്ങളും ആപത്തുകളും സംഭവിക്കാറുണ്ട്. എന്നാല്‍ നാം ഭയപ്പെടേണ്ട ആവശ്യമില്ല. നമ്മുടെ മരണത്തിന് മുമ്പ് ഈശോയെ അറിയാനും മറ്റുള്ളവരെ അറിയിക്കാനുമായിരിക്കണം നമ്മുടെ ശ്രമം. ഈശോ വരുന്നതിന് മുമ്പ് നാം മരിച്ചാല്‍ നാം ഈശോയുടെ വലതുഭാഗത്ത് നില്‍ക്കാന്‍ യോഗ്യത നേടണം. ഇനി കര്‍ത്താവിന്റെ രണ്ടാം വരവ് നേരില്‍ കാണാനുള്ള ഭാഗ്യം നമുക്ക് ലഭിച്ചാല്‍ 13 കോടി ജനങ്ങളൊടൊത്ത് നാം ഈശോയെ പാടി ആരാധിക്കാനും യോഗ്യത നേടണം. അതിനുവേണ്ടി നാം ഒരുങ്ങുക. ഈശോയുടെ കൈവിരൽ എങ്ങനെയാണ് പിടിച്ചിരിക്കുന്നത് ഒന്ന് നോക്കിക്കേ
ഇസ്രയേലിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും യുദ്ധം തുടങ്ങിക്കഴിഞ്ഞു. നിരവധിപ്പേര്‍ ഇതിന്റെ ബുദ്ധിമുട്ടുകളനുഭവിക്കുന്നു. അവര്‍ക്കായ് നമുക്ക് പ്രാര്‍ത്ഥിക്കാം. യുദ്ധഭൂമിയിലായിരിക്കുന്ന വിഷമിക്കുന്ന എല്ലാവര്‍ക്കുമായി നമ്മുടെ പ്രാര്‍ത്ഥനാഗ്രൂപ്പംഗങ്ങള്‍ പ്രാര്‍ഥിക്കണം. നമുക്ക് ലഭിച്ചിരിക്കുന്ന താലന്തുകള്‍ ഉപയോഗിച്ച് നാം ലോകം മുഴുവന്‍ സുവിശേഷമെത്തിക്കാന്‍ കടപ്പെട്ടവരാണ്. 13ാം മണിക്കൂറിലാണ് നാം ജീവിക്കുന്നത്. എപ്പോഴാണ് ഈശോയുടെ രണ്ടാമത്തെ ആഗമനം എന്ന് നമുക്കറിയില്ല.
അത്തിമരം തളിര്‍ക്കുമ്പോള്‍ ശ്രദ്ധിക്കുവിന്‍ എന്നാണ് ഈശോ പറഞ്ഞത്. അത്തിമരം എന്നത് ഇസ്രായേലാണ്. അതിനര്‍ഥം നമ്മള്‍ ഒരുങ്ങേണ്ട മറ്റുള്ളവരെ ഒരുക്കേണ്ട കാലമായി എന്നത് തന്നെയാണ്. നിങ്ങള്‍ ഏതുപ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും അത്ഭുതപ്രാര്‍ത്ഥന ഉരുവിടുക. ഒപ്പം ദൈവവചനവും വായിക്കുക. 24newslive.com ന്റെ പതിമൂന്നാം കാറ്റഗറിയില്‍ എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞിട്ടുണ്ട്. പ്രാര്‍ഥനാ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യേണ്ടവിധവും അവിടെ പറഞ്ഞിട്ടുണ്ട്. 24newslive.comന്റെ വെബ്‌സൈറ്റില്‍ കയറി നിങ്ങള്‍ പ്രാര്‍ത്ഥനാഗ്രൂപ്പില്‍ ചേരുക. ഒരുദിവസം 13 അധ്യായം വീതം 13 ദിവസം ബൈബിള്‍ വായിക്കുക.
എനിക്ക് നിങ്ങളോട് എല്ലാകാര്യങ്ങളും പറയാന്‍ പരിമിതികളുണ്ട്. ഫേസ്ബുക്കും വാട്‌സ്ആപ്പുമൊക്കെ നമ്മുടെ സന്ദേശങ്ങള്‍ ബ്ലോക്ക് ചെയ്തുതുടങ്ങി. അതുകൊണ്ട് നിങ്ങളെല്ലാവരും 24newslive.com ല്‍ നേരിട്ടുകയറുക. ഏകലോക ഭരണം അടുത്തുകൊണ്ടിരിക്കുന്നു. ഇതെല്ലാം 2600 വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ ബൈബിളില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇന്ന് റോബോട്ടുകള്‍ മൃഗത്തിന്റെ ഭാഷ സംസാരിച്ചുതുടങ്ങി. ഇതെല്ലാം വെളിപാട് 13ാം അധ്യായത്തില്‍ പറഞ്ഞിട്ടുണ്ട്. ലോകം അതിന്റെ അവസാനത്തിലേക്ക് നീങ്ങുകയാണ്. കാലത്തിന്റെ അടയാളങ്ങള്‍ മനസിലാക്കി നമുക്കും ഒരുങ്ങാം മറ്റുള്ളവരെ ഒരുക്കാം.
"അന്നു ഞാന്‍ ജറുസലെമിനെതിരേ വരുന്ന സകല ശത്രുക്കളെയും നശിപ്പിക്കും.''(സഖറിയാ, അദ്ധ്യായം 12, വാക്യം 9 )
"ഞാന്‍ ദാവീദ് ഭവനത്തിന്റെയും ജറുസലെം നിവാസികളുടെയുംമേല്‍ കൃപയുടെയും പ്രാര്‍ഥനയുടെയും ചൈതന്യം പകരും. അപ്പോള്‍ തങ്ങള്‍ കുത്തിമുറിവേല്‍പിച്ചവനെ നോക്കി, ഏകജാതനെപ്രതിയെന്നപോലെ അവര്‍ കരയും. ആദ്യജാതനെപ്രതിയെന്നപോലെ ദുഃഖത്തോടെ വിലപിക്കും." (സഖറിയാ, അദ്ധ്യായം 12, വാക്യം 10)
"ഷേബായും ദദാനും താര്‍ഷീഷിലെ വ്യാപാരികളും അവിടത്തെയുവസിംഹങ്ങളും നിന്നോടു ചോദിക്കും: വസ്തുവകകള്‍ കൊള്ളയടിക്കാനാണോ നീ വന്നിരിക്കുന്നത്? ചരക്കുകളും കന്നുകാലികളും സ്വര്‍ണവും വെള്ളിയും കവര്‍ച്ച ചെയ്തുകൊണ്ടുപോകാനാണോ വലിയ സൈന്യത്തെനീ സമാഹരിച്ചിരിക്കുന്നത്?" (എസെക്കിയേല്‍, അദ്ധ്യായം 38, വാക്യം 13)
"ഭൂമി മറയ്ക്കുന്ന മേഘംപോലെ നീ എന്റെ ജന മായ ഇസ്രായേലിനെതിരേ കടന്നുവരും. ഗോഗേ, എന്റെ പരിശുദ്ധി ഞാന്‍ ജനതകളുടെ മുമ്പില്‍ നിന്നിലൂടെ വെളിപ്പെടുത്തും; അതുവഴി അവര്‍ എന്നെ അറിയേണ്ടതിന് ആ നാളുകളില്‍ എന്റെ ദേശത്തിനെതിരേ നിന്നെ ഞാന്‍ കൊണ്ടുവരും".(എസെക്കിയേല്‍, അദ്ധ്യായം 38, വാക്യം 16)
"നീയും നിന്നോടൊപ്പമുളള വിവിധ ജനതകളും കുതിരപ്പുറത്തേറി വടക്കേ അറ്റത്തുള്ള നിന്റെ ദേശത്തുനിന്ന് ശക്തമായ ഒരു മഹാസൈന്യവുമായി എത്തിച്ചേരും."(എസെക്കിയേല്‍, അദ്ധ്യായം 38, വാക്യം 15)
പഴയ നിയമം, ജോയേല്‍, അദ്ധ്യായം 3, വാക്യം 12
ജനതകള്‍ ഉണര്‍ന്നുയഹോഷാഫാത്തിന്റെ താഴ്‌വരയിലേക്കു വരട്ടെ! അവിടെ ചുറ്റുമുള്ള സകല ജനതകളെയും വിധിക്കാന്‍ ഞാന്‍ ന്യായാസനത്തില്‍ ഉപവിഷ്ടനാകും.
ജോയേല്‍, അദ്ധ്യായം 3, വാക്യം 13 അരിവാള്‍ എടുക്കുവിന്‍; വിളവു പാകമായിരിക്കുന്നു. ഇറങ്ങിച്ചവിട്ടുവിന്‍; മുന്തിരിച്ചക്കു നിറഞ്ഞിരിക്കുന്നു. തൊട്ടികള്‍ നിറഞ്ഞൊഴുകുന്നു; അവരുടെ ദുഷ്ടത അത്രയ്ക്കു വലുതാണ്.
14 : വിധിയുടെ താഴ്‌വരയില്‍, അതാ, ജനസഞ്ചയം. വിധിയുടെ താഴ്‌വരയില്‍, കര്‍ത്താവിന്റെ ദിനം അടുത്തിരിക്കുന്നു.
15 : സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു. നക്ഷത്രങ്ങള്‍ തങ്ങളുടെ പ്രകാശം മറച്ചുവയ്ക്കുന്നു.
പുതിയ ആളുകള്‍ക്ക് ചേരാനുള്ള പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ലിങ്കുകള്‍ ആണിത്. ഒരു വ്യക്തി ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മാത്രമേ ചേരാവൂ.
https://chat.whatsapp.com/
https://chat.whatsapp.com/
ഇത് ടെലിഗ്രാമിന്റെ ലിങ്ക് ആണ്
https://t.me/
ഇതാണ് ഫെയ്‌സ്ബുക്കിന്റെ ലിങ്കുകള്‍ . https://m.facebook.com/
ഇത് മധ്യസ്ഥ പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ലിങ്കാണ്. അനുഗ്രഹങ്ങള്‍ കിട്ടിയവര്‍ മാത്രമേ ഈ ഗ്രൂപ്പില്‍ ചേരാവൂ.
https://chat.whatsapp.com/
നമ്മുടെ ഈശോ എത്രയും പെട്ടെന്ന് വരുന്നതാണ് നമ്മളെ സംബന്ധിച്ചിടത്തോളം നല്ലത് ഇതാരെയും പേടിപ്പിക്കാൻ ഉള്ളതല്ല മറിച്ച് ഒരുങ്ങുവാൻ വേണ്ടിയാണ്
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
ചരിത്രമാകാന്‍ ഐപിസിഎന്‍എ കാനഡ ചാപ്റ്ററിന്റെ ഉദ്ഘാടനം ജൂലൈ 28 ന്
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
Comment