പട്ടാമ്പി: സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ കുത്തി വീഴ്ത്തി തീവച്ചു കൊന്നു. തൃത്താല പട്ടിത്തറ കങ്കണത്ത് പറമ്പില്‍ പ്രവിയ (30) ആണ് മരിച്ചത്. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയാണ്. രാവിലെ ജോലിക്ക് വരുമ്പോഴാണ് സംഭവം.സംഭവത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെന്ന് കരുതുന്ന യുവാവിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഇയാള്‍ യുവതിയെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം തീ വയ്ക്കുകയായിരുന്നു എന്നാണ് സൂചന. പ്രവിയയുടെ സ്കൂട്ടര്‍ സംഭവ സ്ഥലത്ത് മറിഞ്ഞു കിടപ്പുണ്ട്. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്.
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനം; സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
പെസഹാവ്യാഴം, മുറിയാനുള്ള ക്ഷണം
കുമ്പസാരം സ്വര്‍ഗത്തിലേക്കുളള വാതില്‍, വൈദികന് പാപങ്ങള്‍ ഓര്‍ത്തിരിക്കുമോ?
ദൈവമക്കൾ കരുതിയിരിക്കുക, കൈയിൽ ചിപ്പുകൾ ഘടിപ്പിച്ചുതുടങ്ങി
Comment