Or copy link
05 April, 2024
പഴയ നിയമം, സഖറിയാ, അദ്ധ്യായം 12, വാക്യം 3
അന്ന് ഞാന്‍ ജറുസലെമിനെ ഭാരമേറിയ കല്ലാക്കും. അതു പൊക്കുന്നവര്‍ക്കു കഠിന മായ മുറിവേല്‍ക്കും. ഭൂമിയിലെ എല്ലാ ജനങ്ങളും അതിനെതിരേ ഒത്തുചേരും.
ജറുസലെമിനു വാഗ്ദാനം
പഴയ നിയമം, ജോയേല്‍, അദ്ധ്യായം 3, വാക്യം 12 ഈ അധ്യായം മുഴുവൻ വായിച്ചു നോക്കുക.
ജനതകള്‍ ഉണര്‍ന്നുയഹോഷാഫാത്തിന്റെ താഴ്‌വരയിലേക്കു വരട്ടെ! അവിടെ ചുറ്റുമുള്ള സകല ജനതകളെയും വിധിക്കാന്‍ ഞാന്‍ ന്യായാസനത്തില്‍ ഉപവിഷ്ടനാകും.
1 : അരുളപ്പാട് - ഇസ്രായേലിനെക്കുറിച്ചുള്ള കര്‍ത്താവിന്റെ അരുളപ്പാട്: ആകാശത്തെ വിരിക്കുകയും ഭൂമിയെ സ്ഥാപിക്കുകയും മനുഷ്യന്റെ പ്രാണനെ അവന്റെ ഉള്ളില്‍ നിവേശിപ്പിക്കുകയും ചെയ്ത കര്‍ത്താവ് അരുളിച്ചെയ്യുന്നു, Share on Facebook Share on Twitter Get this statement Link
2 : ജറുസലെമിനെയും യൂദായെയും ആക്രമിക്കാന്‍ വരുന്ന ചുറ്റുമുള്ള ജനതകള്‍ക്കു ജറുസലെമിനെ ഞാന്‍ ഒരു പാനപാത്രമാക്കാന്‍ പോകുന്നു. അവര്‍ അതില്‍നിന്നു കുടിച്ച് വേച്ചുവീഴും. Share on Facebook Share on Twitter Get this statement Link
3 : അന്ന് ഞാന്‍ ജറുസലെമിനെ ഭാരമേറിയ കല്ലാക്കും. അതു പൊക്കുന്നവര്‍ക്കു കഠിന മായ മുറിവേല്‍ക്കും. ഭൂമിയിലെ എല്ലാ ജനങ്ങളും അതിനെതിരേ ഒത്തുചേരും. Share on Facebook Share on Twitter Get this statement Link
4 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: അന്ന് ഞാന്‍ കുതിരകള്‍ക്കു പരിഭ്രാന്തിയും കുതിരപ്പടയാളികള്‍ക്കുഭ്രാന്തും വരുത്തും. ജനതകളുടെ കുതിരകളെ ഞാന്‍ അന്ധമാക്കുന്ന അന്ന്‌യൂദാഭവനത്തെ ഞാന്‍ കടാക്ഷിക്കും. Share on Facebook Share on Twitter Get this statement Link
5 : യൂദായുടെ കുലങ്ങള്‍ പറയും; ജറുസലെം നിവാസികള്‍ക്കു തങ്ങളുടെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവില്‍നിന്നു ശക്തി ലഭിക്കുന്നു. Share on Facebook Share on Twitter Get this statement Link
6 : അന്നു ഞാന്‍ യൂദായുടെ കുലങ്ങളെ വിറകിനു നടുവില്‍ ഇരിക്കുന്ന ജ്വലിക്കുന്ന കനല്‍ നിറച്ച ചട്ടിപോലെയും കറ്റകള്‍ക്കു നടുവില്‍ പന്തമെന്നപോലെയും ആക്കും. അവര്‍ ചുറ്റുമുള്ള ജനതകളെ മുഴുവന്‍ സംഹരിക്കും. ജറുസലെമില്‍ അപ്പോഴും നിവാസികള്‍ ഉണ്ടായിരിക്കും. Share on Facebook Share on Twitter Get this statement Link
7 : ദാവീദ് ഭവനത്തിന്റെയും ജറുസലെം നിവാസികളുടെയും മഹത്വം യൂദായുടെമേല്‍ ഉയരാതിരിക്കേണ്ടതിന് കര്‍ത്താവ് ആദ്യം യൂദായുടെ നഗരങ്ങള്‍ക്കു വിജയം നല്‍കും. Share on Facebook Share on Twitter Get this statement Link
8 : അന്ന് ജറുസലെം നിവാസികളെ പരിചകൊണ്ടു മറയ്ക്കും. അവരുടെ ഇടയിലെ ഏറ്റവും ദുര്‍ബലനായ വന്‍ അന്ന് ദാവീദിനെപ്പോലെയാകും. ദാവീദ് ഭവനം ദൈവത്തെപ്പോലെ, കര്‍ത്താവിന്റെ ദൂതനെപ്പോലെ അവരെ നയിക്കും. Share on Facebook Share on Twitter Get this statement Link
9 : അന്നു ഞാന്‍ ജറുസലെമിനെതിരേ വരുന്ന സകല ശത്രുക്കളെയും നശിപ്പിക്കും. Share on Facebook Share on Twitter Get this statement Link
10 : ഞാന്‍ ദാവീദ് ഭവനത്തിന്റെയും ജറുസലെം നിവാസികളുടെയുംമേല്‍ കൃപയുടെയും പ്രാര്‍ഥനയുടെയും ചൈതന്യം പകരും. അപ്പോള്‍ തങ്ങള്‍ കുത്തിമുറിവേല്‍പിച്ചവനെ നോക്കി, ഏകജാതനെപ്രതിയെന്നപോലെ അവര്‍ കരയും. ആദ്യജാതനെപ്രതിയെന്നപോലെ ദുഃഖത്തോടെ വിലപിക്കും. Share on Facebook Share on Twitter Get this statement Link
11 : അന്ന് ഹദ്‌റിമ്മോനെപ്രതി മെഗിദോ സമതലത്തിലുണ്ടായ വിലാപംപോലെ ജറുസലെം വിലപിക്കും. Share on Facebook Share on Twitter Get this statement Link
12 : ദേശത്തെ ഓരോ ഭവനവും പ്രത്യേകം പ്രത്യേകം വിലപിക്കും. ദാവീദ് ഭവനവും അവരുടെ സ്ത്രീകളും നാഥാന്‍ ഭവനവും അവരുടെ സ്ത്രീകളും Share on Facebook Share on Twitter Get this statement Link
13 : ലേവി ഭവനവും അവരുടെ സ്ത്രീകളും ഷിമെയിഭവനവും അവരുടെ സ്ത്രീകളും Share on Facebook Share on Twitter Get this statement Link
14 : മറ്റുഭവനങ്ങളും അവരുടെ സ്ത്രീകളും പ്രത്യേകം പ്രത്യേകം വിലപിക്കും. Share on Facebook Share on Twitter Get this statement Link
ജോയേല്‍, അദ്ധ്യായം 3, വാക്യം 13
അരിവാള്‍ എടുക്കുവിന്‍; വിളവു പാകമായിരിക്കുന്നു. ഇറങ്ങിച്ചവിട്ടുവിന്‍; മുന്തിരിച്ചക്കു നിറഞ്ഞിരിക്കുന്നു. തൊട്ടികള്‍ നിറഞ്ഞൊഴുകുന്നു; അവരുടെ ദുഷ്ടത അത്രയ്ക്കു വലുതാണ്.
14 : വിധിയുടെ താഴ്‌വരയില്‍, അതാ, ജനസഞ്ചയം. വിധിയുടെ താഴ്‌വരയില്‍, കര്‍ത്താവിന്റെ ദിനം അടുത്തിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
15 : സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു. നക്ഷത്രങ്ങള്‍ തങ്ങളുടെ പ്രകാശം മറച്ചുവയ്ക്കുന്നു. Share on Facebook Share on Twitter Get this statement Link
അദ്ധ്യായം 3
ജനതകളുടെമേല്‍ വിധി
1 : ആ നാളുകളില്‍, ഞാന്‍ യൂദായുടെയും ജറുസലെമിന്റെയും ഭാഗധേയം നിര്‍ണയിക്കുന്ന നാളുകളില്‍, Share on Facebook Share on Twitter Get this statement Link
2 : ഞാന്‍ എല്ലാ ജനതകളെയും ഒരുമിച്ചു കൂട്ടുകയുംയഹോഷാഫാത്തിന്റെ താഴ്‌വരയിലേക്കു കൊണ്ടുവരുകയും ചെയ്യും. എന്റെ ജനവും അവകാശ വുമായ ഇസ്രായേലിനെപ്രതി ഞാന്‍ അവരെ അവിടെവച്ച് വധിക്കും. എന്തെന്നാല്‍, അവര്‍ എന്റെ ജനത്തെ ജനതകളുടെയിടയില്‍ ചിതറിക്കുകയും എന്റെ ദേശം വിഭജിച്ചെടുക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
3 : എന്റെ ജനത്തിനുവേണ്ടി അവര്‍ നറുക്കിട്ടു. ഒരു വേശ്യയ്ക്കു വേണ്ടി ഒരു ബാലനെയും കുടിക്കാന്‍ വീഞ്ഞിനുവേണ്ടി ബാലികയെയും അവര്‍ വിറ്റു. Share on Facebook Share on Twitter Get this statement Link
4 : ടയിര്‍, സീദോന്‍, സകല ഫിലിസ്ത്യപ്രദേശങ്ങളേ, നിങ്ങള്‍ക്ക് എന്നോടു എന്തുചെയ്യാന്‍ കഴിയും? എന്നോട് പ്രതികാരം ചെയ്യാനാണോ നിങ്ങളുടെ ഭാവം? എങ്കില്‍, നിങ്ങളുടെ പ്രതികാരം നിങ്ങളുടെ തന്നെതലയില്‍ വേഗം, ഞൊടിയിടയില്‍ ഞാന്‍ പതിപ്പിക്കും. Share on Facebook Share on Twitter Get this statement Link
5 : എന്തെന്നാല്‍, നിങ്ങള്‍ എന്റെ വെള്ളിയും സ്വര്‍ണവും അനര്‍ഘനിധികളും നിങ്ങളുടെ ക്‌ഷേത്രങ്ങളിലേക്കു കൊണ്ടുപോയി. Share on Facebook Share on Twitter Get this statement Link
6 : നിങ്ങള്‍ യൂദായിലെയും ജറുസലെമിലെയും ജനത്തെ അവരുടെ അതിര്‍ത്തികളില്‍നിന്ന് അകറ്റിയവനര്‍ക്കു വിറ്റു. Share on Facebook Share on Twitter Get this statement Link
7 : നിങ്ങള്‍ അവരെ വിറ്റ സ്ഥലത്തുനിന്നുതന്നെ ഞാന്‍ അവരെ ഇളക്കിവിടുകയും നിങ്ങളുടെ പ്രവൃത്തികള്‍ക്കു നിങ്ങളുടെ തന്നെതലയില്‍ പകരംവീട്ടുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
8 : ഞാന്‍ നിങ്ങളുടെ പുത്രന്‍മാരെയും പുത്രിമാരെയും യൂദായുടെ സന്തതികള്‍ക്കു വില്‍ക്കും. യൂദാസന്തതികള്‍ അവരെ വിദൂരത്തുള്ള സബേയര്‍ക്കു വില്‍ക്കും - കര്‍ത്താവ് അരുളിച്ചെയ്തിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
9 : ജനതകളുടെ ഇടയില്‍ വിളംബരം ചെയ്യുവിന്‍,യുദ്ധത്തിന് ഒരുങ്ങുവിന്‍, ശക്തന്‍മാരെ ഉണര്‍ത്തുവിന്‍, സകല യോദ്ധാക്കളും ഒരുമിച്ചു ചേര്‍ന്നു മുന്നേറട്ടെ! Share on Facebook Share on Twitter Get this statement Link
10 : നിങ്ങളുടെ കൊഴു വാളായും വാക്കത്തി കുന്തമായും രൂപാന്തരപ്പെടുത്തുവിന്‍. താന്‍ ഒരു യോദ്ധാവാണെന്നു ദുര്‍ബലന്‍ പറയട്ടെ. Share on Facebook Share on Twitter Get this statement Link
11 : ചുറ്റുമുള്ള സകല ജനതകളേ, ഓടി വരുവിന്‍, അവിടെ ഒരുമിച്ചു കൂടുവിന്‍. കര്‍ത്താവേ, അങ്ങയുടെ സൈന്യത്തെ അയയ്ക്കണമേ! Share on Facebook Share on Twitter Get this statement Link
12 : ജനതകള്‍ ഉണര്‍ന്നുയഹോഷാഫാത്തിന്റെ താഴ്‌വരയിലേക്കു വരട്ടെ! അവിടെ ചുറ്റുമുള്ള സകല ജനതകളെയും വിധിക്കാന്‍ ഞാന്‍ ന്യായാസനത്തില്‍ ഉപവിഷ്ടനാകും. Share on Facebook Share on Twitter Get this statement Link
13 : അരിവാള്‍ എടുക്കുവിന്‍; വിളവു പാകമായിരിക്കുന്നു. ഇറങ്ങിച്ചവിട്ടുവിന്‍; മുന്തിരിച്ചക്കു നിറഞ്ഞിരിക്കുന്നു. തൊട്ടികള്‍ നിറഞ്ഞൊഴുകുന്നു; അവരുടെ ദുഷ്ടത അത്രയ്ക്കു വലുതാണ്. Share on Facebook Share on Twitter Get this statement Link
14 : വിധിയുടെ താഴ്‌വരയില്‍, അതാ, ജനസഞ്ചയം. വിധിയുടെ താഴ്‌വരയില്‍, കര്‍ത്താവിന്റെ ദിനം അടുത്തിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
15 : സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു. നക്ഷത്രങ്ങള്‍ തങ്ങളുടെ പ്രകാശം മറച്ചുവയ്ക്കുന്നു. Share on Facebook Share on Twitter Get this statement Link
ഇസ്രായേലിന് അനുഗ്രഹം
16 : കര്‍ത്താവ് സീയോനില്‍ നിന്നു ഗര്‍ജിക്കുന്നു; ജറുസലെമില്‍ നിന്ന് അവിടുത്തെ ശബ്ദം മുഴങ്ങുന്നു; ആകാശവും ഭൂമിയും പ്രകമ്പനം കൊള്ളുന്നു. എന്നാല്‍, കര്‍ത്താവ് തന്റെ ജനത്തിന് അഭയമാണ്; ഇസ്രായേല്‍ ജനത്തിനു ശക്തിദുര്‍ഗം. Share on Facebook Share on Twitter Get this statement Link
17 : എന്റെ വിശുദ്ധപര്‍വതമായ സീയോനില്‍ വസിക്കുന്ന, നിങ്ങളുടെ ദൈവമായ കര്‍ത്താവാണു ഞാന്‍ എന്നു നിങ്ങള്‍ അറിയും. ജറുസലെം വിശുദ്ധമായിരിക്കും. അന്യര്‍ ഇനി ഒരിക്കലും അതിലൂടെ കടന്നുപോവുകയില്ല. Share on Facebook Share on Twitter Get this statement Link
18 : അന്നു പര്‍വതങ്ങളില്‍നിന്നു മധുരവീഞ്ഞ് ഇറ്റുവീഴും; കുന്നുകളില്‍ നിന്നു പാല്‍ ഒഴുകും. യൂദായിലെ അരുവികളില്‍ ജലം നിറയും. കര്‍ത്താവിന്റെ ആലയത്തില്‍നിന്ന് ഒരു നീരുറവ പുറപ്പെട്ട് ഷിത്തിം താഴ്‌വരയെ നനയ്ക്കും. Share on Facebook Share on Twitter Get this statement Link
19 : യൂദായിലെ ജനത്തോട് അക്രമം പ്രവര്‍ത്തിക്കുകയും അവരുടെ ദേശത്തുവച്ച് നിഷ്‌കളങ്കരക്തം ചിന്തുകയും ചെയ്തതുകൊണ്ട് ഈജിപ്ത് ശൂന്യമാവുകയും ഏദോം നിര്‍ജനഭൂമിയാവുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
20 : എന്നാല്‍, യൂദായും ജറുസലെമും തലമുറകളോളം അധിവസിക്കപ്പെടും. Share on Facebook Share on Twitter Get this statement Link
21 : അവരുടെ രക്തത്തിനു ഞാന്‍ പ്രതികാരം ചെയ്യും. കുറ്റവാളികളെ ഞാന്‍ വെറുതെ വിടുകയില്ല. കര്‍ത്താവു സീയോനില്‍ വസിക്കുന്നു. Share on Facebook Share on Twitter Get this statement Link
നാമെല്ലാം അന്ത്യകാല സുവിശേഷകരാണ്. ഇപ്പോഴത്തെ ലോകത്തിന്റെ ഗതിവിഗതികളെപ്പറ്റി ബൈബിളില്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ നിങ്ങള്‍ മത്തായി 24 , മര്‍ക്കോസ് പതിമൂന്ന്, ലൂക്കോസ് 21, എസെക്കിയേല്‍ 36,37,38,39,40 അധ്യായങ്ങള്‍ വായിക്കുക. ദാനിയേലിന്റെ പുസ്തകം 11 മുതല്‍ 14 വരെയുള്ള അധ്യായങ്ങളും വായിക്കുക. ആമോസിന്റെ പുസ്തകവും വെളിപാടിന്റെ പുസ്തകത്തിലെ 6,13 എന്നീ അധ്യായങ്ങളും വായിക്കുക. കൂടാതെ പറഞ്ഞിരിക്കുന്ന രീതിയില്‍ ബൈബിള്‍ മുഴുവന്‍ വായിക്കാനും മറക്കരുത്.
Br Shibu Kizhakkekuttu Canada
പുതിയ ആളുകള്‍ക്ക് ചേരാനുള്ള പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ലിങ്കുകള്‍ ആണിത്. ഒരു വ്യക്തി ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മാത്രമേ ചേരാവൂ.
https://chat.whatsapp.com/
https://chat.whatsapp.com/
ഇത് ടെലിഗ്രാമിന്റെ ലിങ്ക് ആണ്
https://t.me/
ഇതാണ് ഫെയ്‌സ്ബുക്കിന്റെ ലിങ്കുകള്‍ . https://m.facebook.com/groups/
ഇത് മധ്യസ്ഥ പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ലിങ്കാണ്. അനുഗ്രഹങ്ങള്‍ കിട്ടിയവര്‍ മാത്രമേ ഈ ഗ്രൂപ്പില്‍ ചേരാവൂ.
https://chat.whatsapp.com/
24 ന്യൂസ് ലൈവ്.കോമിൽ വന്നിട്ട് എന്തെങ്കിലും അനുഗ്രഹങ്ങൾ കിട്ടിയാൽ തീർച്ചയായും നിങ്ങൾ പ്രാർത്ഥിക്കാൻ ഈ ഗ്രൂപ്പിൽ ചേരണം മറക്കരുത്
അതുപോലെ സാക്ഷ്യങ്ങളും അയച്ചുതരാതെ ഇരിക്കരുത് അതുപോലെതന്നെ ഇവിടെ സാക്ഷ്യങ്ങൾ എഴുതി ഇടണം ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി https://24newslive.com/
നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ സുവിശേഷം ലോകം മുഴുവൻ എത്തിക്കാൻ താല്പര്യമുണ്ടെങ്കിൽ ഈ പ്രാർത്ഥന ഗ്രൂപ്പിലൂടെ ലോകം മുഴുവൻ സുവിശേഷം എത്തിക്കാൻ നിങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റുമോ അത് ഇവിടെ പറയുക അതുപോലെ ചെയ്യുക .ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി
https://24newslive.com/
സ്‌നേഹപൂര്‍വ്വം.
ബ്രദർ. ഷിബു കിഴക്കേകുറ്റ്, കാനഡ
Br Shibu Kizhakkekuttu Canada
+1416 839 7744 ഇതാണ് എൻറെ വാട്സ്ആപ്പ് നമ്പർ ഇതിലേക്ക് ഒരു മിനിറ്റുള്ള വോയിസ് മെസ്സേജ് നിങ്ങൾക്ക് ഇടാം നിങ്ങള് whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്തിട്ട് വേണം ചെയ്യാൻ ഇതെൻറെ പേഴ്സണൽ നമ്പറാണ് ആരും വിളിക്കരുത്
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
ചരിത്രമാകാന്‍ ഐപിസിഎന്‍എ കാനഡ ചാപ്റ്ററിന്റെ ഉദ്ഘാടനം ജൂലൈ 28 ന്
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
Comment