ഇംഗ്ലണ്ടില്‍ പുതിയ സീറോ-മലബാര്‍ മിഷന്‍ രൂപീകരിച്ചു

23 September, 2023

ഗ്രേറ്റ് ബ്രിട്ടണ്‍: ഇംഗ്ലണ്ടില്‍ പുതിയ സീറോ-മലബാര്‍ മിഷന്‍ രൂപീകരിച്ചു. ക്രൂ കേന്ദ്രമായാണ് പുതിയ മിഷന്‍ രൂപീകരിച്ചിരിക്കുന്നത്. 2005 മുതല്‍ കുര്‍ബ്ബാനയും പിന്നീട് വേദ പാഠവും തുടര്‍ച്ചയായി നടന്നു വന്നിരുന്ന ക്രൂ വില്‍ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലാണ് പുതിയ മിഷന്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

ക്രൂ സെന്റ് മേരീസ് മിഷന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 24 ഞായറാഴ്ച മൂന്നിന് ബിഷപ് മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ നിര്‍വഹിക്കും. വികാരി റവ. ഫാ. ജോര്‍ജ് എട്ടുപറയില്‍, കൈക്കാരന്‍മാരായ റോജിന്‍ തോമസ്, സെബാസ്റ്റ്യന്‍ ജോര്‍ജ് സെക്രട്ടറി ബേബി സണ്ണി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികളും പ്രവര്‍ത്തിക്കുന്നു.

Comment

Editor Pics

Related News

ഇന്ന് ദു:ഖശനി, വലിയ ശനി
കിർബിയെ വത്തിക്കാനിലെ പരമോന്നത കോടതിയുടെ ഓഫീസറായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു
കത്തോലിക്കാ സഭയ്ക്ക് പുതിയ 21 കര്‍ദ്ദിനാള്‍മാര്‍
ഇംഗ്ലണ്ടില്‍ പുതിയ സീറോ-മലബാര്‍ മിഷന്‍ രൂപീകരിച്ചു