Or copy link
കൊച്ചി: അഭിമാനത്തോടെയാണ് താന്‍ വോട്ട് രേഖപ്പെടുത്തിയതെന്നും നമ്മുടെ രാജ്യം മതേതരമാണെന്നും സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. തെങ്ങോട് സ്കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.
എല്ലാ മതങ്ങളും ഒന്നു ചേര്‍ന്ന് ഒരു കുടുംബം പോലെ ജീവിക്കുന്ന നാടാണ് നമ്മുടേത്. എല്ലാവര്ക്കും തുല്യത കിട്ടുന്ന, സുരക്ഷിതത്വം ഉറപ്പാക്കുന്ന നാടാണിത്. അതിനാല്‍ സര്‍ക്കാരും അങ്ങനെ ആയിരിക്കണം .
ആരും വോട്ട് ചെയ്യാതെ മാറി നില്‍ക്കരുത്. എല്ലാവരും വോട്ടവകാശം വിനിയോഗിക്കണം. ഓരോരുത്തരും അവരവരുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ചാണ് വോട്ട് ചെയ്യേണ്ടതെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയും അദേഹത്തിനൊപ്പമുണ്ടായിരുന്നു.
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
Comment