മലയാളി നഴ്‌സ് ലണ്ടനില്‍ അന്തരിച്ചു

28 August, 2023

എന്‍ഫീല്‍ഡ് കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് ലണ്ടനില്‍ അന്തരിച്ചു. മുളന്തുരുത്തി സ്വദേശി പുത്തന്‍കണ്ടത്തില്‍ മേരി ജോണ്‍ (63) ആണ് വിടപറഞ്ഞത്. അവിവാഹിതയായ മേരി ജോണ്‍ കഴിഞ്ഞ ഇരുപതു വര്‍ഷമായി എന്‍ഫീല്‍ഡില്‍ താമസിച്ചു വരുകയായിരുന്നു. വയറു വേദനയെ തുടര്‍ന്നുള്ള പരിശോധനയില്‍ അര്‍ബുദ രോഗമാണെന്ന് സ്ഥിരീകരിക്കുകയും, ചികിത്സ ആരംഭിക്കുകയുമായിരുന്നു. രണ്ടു മാസം മുന്‍പാണ് രോഗം സ്ഥിരീകരിച്ചത്.

മേരി ജോണിനെ പരിചയപ്പെടുന്ന ആരിലും അവരുടെ സ്‌നേഹവും, സംസാരവും, വ്യക്തിത്വവും ഏറെ ആകര്‍ഷിക്കപ്പെടുന്നതായിരുന്നു. ആത്മീയ മേഖലയിലും, ജീവ കാരുണ്യ, സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ഏറെ സജീവമായിരുന്നു മേരി. മലയാളികള്‍ക്കിടയിലെ പ്രിയപ്പെട്ട 'മേരി ആന്റി' ആണ് എന്‍ഫീല്‍ഡില്‍ നിന്ന് അകാലത്തില്‍ വിടവാങ്ങിയത്.

മുളന്തുരുത്തി പുത്തന്‍ കണ്ടത്തില്‍ പരേതരായ ജോണ്‍-അന്നക്കുട്ടി ദമ്പതികളുടെ മകളാണ് മേരി ജോണ്‍. ജോണി പി. ജോണ്‍






Comment

Editor Pics

Related News

Al Jazeera English | Live
കാനഡ പി.ആര്‍ ഇനി സ്വപ്‌നമാകുമോ? രാജ്യം കടുത്ത നിയന്ത്രണത്തിലേക്ക്‌
കാനഡയില്‍ വീടുകള്‍ക്ക് തീവില; കാരണം കുടിയേറ്റം
സ്റ്റുഡന്റ് വിസയില്‍ പുതിയ പരിഷ്കരണത്തിന് കാനഡ