എസ്‌ഐയുടെ വീട്ടിൽ അമ്പത്തഞ്ചുകാരൻ മരിച്ചനിലയിൽ

25 August, 2023


മയ്യിൽ: ഗ്രേഡ്‌ എസ്‌ഐയുടെ വീട്ടിൽ അമ്പത്തഞ്ചുകാരൻ പരിക്കുകളോടെ മരിച്ചനിലയിൽ കണ്ടെത്തി. കൊളച്ചേരിപ്പറമ്പ് ലക്ഷംവീട് കോളനിക്ക് സമീപത്തെ കൊമ്പൻ സജീവനെയാണ് ശരീരത്തിലാകെ പരിക്കേറ്റ്‌ മരിച്ചനിലയിൽ കണ്ടെത്തിയത്. കാലിന് മർദനമേറ്റ് ചോരയൊലിച്ചനിലയിലായിരുന്നു സജീവന്റെ മൃതദേഹം.

മയ്യിൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ്‌ എസ്‌ഐ കൊയിലേരിയൻ ദിനേശന്റെ വീടിന്റെ വർക്ക് ഏരിയയിലാണ് മൃതദേഹം കമിഴ്ന്നു കിടക്കുന്ന രീതിയിൽ കണ്ടെത്തിയത്.  സംഭവത്തെ തുടർന്ന് ദിനേശനെ മയ്യിൽ പോലീസ് ഇൻസ്പെക്ടർ ടി.പി.സുമേഷിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  ബുധനാഴ്ച രാത്രി ഏഴുമണിയോടെ മയ്യിൽ പോലീസ് സ്റ്റേഷനിലേക്ക് ഈ വിവരം നാട്ടുകാരാണ് അറിയിച്ചത്. ചുമട്ടു തൊഴിലാളിയായ സജീവൻ എസ്ഐയുടെ വീട്ടിൽ സ്ഥിരമായി മദ്യപിക്കാനെത്താറുണ്ടെന്ന് നാട്ടുകാരും പോലീസിനോട് പറഞ്ഞു.

Comment

Related News

നവവധുവിന്റെ ആത്മഹത്യ; ഭര്‍ത്താവ് പിടിയില്‍
കിടപ്പിലായ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ മകൻ പൊലീസ് പിടിയിൽ
ചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതു ജയൻ കുറ്റം സമ്മതിച്ചു
നിറമില്ലെന്ന് പറഞ്ഞു പീഢനം; നവവധു ജീവനൊടുക്കി