ഷാജൻ സ്കറിയ്ക്ക് മൂൻകൂർ ജാമ്യം

26 August, 2023


തിരുവനന്തപുരം: വ്യാജവാർത്ത ചമച്ചെന്ന കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉ‌ടമ ഷാജൻ സ്കറിയക്ക് മൂൻകൂർ ജാമ്യം. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം അതിവേഗ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ഇന്ന് രാവിലെ തൃക്കാക്കര പൊലീസ് നിലമ്പൂരിൽ എത്തിയാണ് ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം ജാമ്യം നൽകി വിട്ടയക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇന്ന് നിലമ്പൂരിൽ ഹാജാരായില്ല എങ്കിൽ മൂൻകൂർ ജാമ്യം റദ്ദാക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. മതസ്പർധ വളർത്തുന്ന വീഡിയൊ സാമൂഹ്യ മാധ്യമങ്ങലിൽ പ്രചരിപ്പിച്ചു എന്ന കേസിലായിരുന്നു ചോദ്യം ചെയ്യൽ. കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യം നൽകിയെങ്കിലും അപ്രീക്ഷിതമായി തൃക്കാക്കര പൊലീസ് നിലമ്പൂർ സ്റ്റേഷനിലെത്തി ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Comment

Related News

നവവധുവിന്റെ ആത്മഹത്യ; ഭര്‍ത്താവ് പിടിയില്‍
കിടപ്പിലായ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ മകൻ പൊലീസ് പിടിയിൽ
ചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതു ജയൻ കുറ്റം സമ്മതിച്ചു
നിറമില്ലെന്ന് പറഞ്ഞു പീഢനം; നവവധു ജീവനൊടുക്കി