തിരുവനന്തപുരത്ത് അച്ഛനെ കൊല്ലാൻ പതിനഞ്ചുകാരന്‍റെ ശ്രമം: ഇരുവരും ആശുപത്രിയിൽ

28 August, 2023


തിരുവനന്തപുരം: മറ്റൊരാളുടെ ചെരിപ്പിട്ട് വീട്ടിലെത്തിയതിനു ശാസിച്ച അച്ഛനെ കൊല്ലാൻ പതിനഞ്ചുകാരനായ മകന്‍റെ ശ്രമം. പൊലീസെത്തിയപ്പോൾ ആത്മഹത്യാ ശ്രമം. ഇരുവരും പരുക്കുകളോടെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിൽ.

തിരുവനന്തപുരം പോത്തൻകോട്ടാണ് സംഭവം. മകനെ ശാസിച്ച ശേഷം കിടക്കുകയായിരുന്ന വൃക്ക രോഗിയായ അച്ഛന്‍റെ മുഖത്ത് മകൻ മുളകുപൊടി കലക്കിയ വെള്ളമൊഴിക്കുകയായിരുന്നു. സഹായത്തിന് കൂട്ടുകാരനും.

തുടർന്ന് മൂർച്ചയുള്ള ആയുധം കൊണ്ട് തലയിൽ തുരുതുരെ കുത്തി. അമ്മ ഈ സമയം ജോലിക്കു പോയിരിക്കുകയായിരുന്നു.

അച്ഛൻ കുതറിമാറി പുറത്തിറങ്ങി കതകടച്ച് കയർ കൊണ്ട് കെട്ടി. ഇതിനിടെ കൂട്ടുകാരനെ മകൻ രക്ഷപെടുത്തി പുറത്താക്കി. പൊലീസ് വരുന്നതു കണ്ട് ജനാലക്കമ്പിയിൽ തൂങ്ങി മരിക്കാനായിരുന്നു ശ്രമം. കതക് ചവിട്ടിപ്പൊളിച്ചാണ് പൊലീസ് അകത്തു കയറിയത്.

Comment

Related News

നവവധുവിന്റെ ആത്മഹത്യ; ഭര്‍ത്താവ് പിടിയില്‍
കിടപ്പിലായ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ മകൻ പൊലീസ് പിടിയിൽ
ചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതു ജയൻ കുറ്റം സമ്മതിച്ചു
നിറമില്ലെന്ന് പറഞ്ഞു പീഢനം; നവവധു ജീവനൊടുക്കി