Or copy link
28 August, 2023
തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് ശക്തമായ എൻഫോഴ്സ്മെന്റ് നടപടികളുമായി എക്സൈസ്. ഓഗസ്റ്റ് എട്ട് മുതൽ 24 വരെയുള്ള 17 ദിവസങ്ങളിൽ 7164 കേസുകളാണ് ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് എടുത്തത്. ഇതിൽ 1201 അബ്കാരി കേസുകളും 644 മയക്കുമരുന്ന് കേസുകളും ഉള്‍പ്പെടുന്നു. മയക്കുമരുന്ന് കേസുകളിൽ 630 പ്രതികളും 44 വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അബ്കാരി കേസുകളിൽ 955 പ്രതികളും 73 വാഹനങ്ങളുമാണു പിടിയിലായത്. ഏകദേശം രണ്ടര കോടി രൂപയുടെ മയക്കുമരുന്നാണ് ഓണം ഡ്രൈവുമായി ബന്ധപ്പെട്ട് എക്സൈസ് പിടിച്ചത്. പുകയിലയുമായി ബന്ധപ്പെട്ട 5335 കേസുകളിൽ 5147 പേരെ പ്രതിചേർക്കുകയും 10.66 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. എക്സൈസിന്റെ ഓണം ഡ്രൈവിൽ ഭാഗമായ എല്ലാ ഉദ്യോഗസ്ഥരെയും എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അഭിനന്ദിച്ചു. സെപ്റ്റംബർ അഞ്ച് വരെ ഓണം സ്പെഷ്യൽ ഡ്രൈവ് തുടരും. വ്യാപകമായ പരിശോധനയാണു തുടരുന്നത്. സംസ്ഥാനത്തെ എല്ലാ എക്സൈസ് ഉദ്യോഗസ്ഥരും ഡ്രൈവിൽ ഭാഗമായിട്ടുണ്ട്. അതിർത്തി കടന്നുള്ള ലഹരി കടത്ത് തടയാനും ശക്തമായ നടപടി സ്വീകരിച്ചു. ചെക്ക് പോസ്റ്റിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ശക്തമായ എൻഫോഴ്സ്മെന്റ് പ്രവർത്തനം തുടരണമെന്നും മന്ത്രി നിർദേശിച്ചു. ലൈസൻസ്ഡ് സ്ഥാപനങ്ങളിലെ പരിശോധനയും ശക്തമാക്കി. അതിർത്തിയിൽ ചെക്പോസ്റ്റുകളിലും, കെമു മുഖേന ഇടറോഡുകളിലും വ്യാപക പരിശോധനയും തുടരുകയാണ്. ഓണം ഡ്രൈവിന്റെ ഭാഗമായി ഇതുവരെ 290.7 ഗ്രാം എംഡിഎംഎ, 75.64 ഗ്രാം ഹെറോയിൻ, 6.8 ഗ്രാം ബ്രൗൺ ഷുഗർ, 17.6 ഗ്രാം ഹാഷിഷ് ഓയിൽ, 78.19 ഗ്രാം മെതാംഫെറ്റമിൻ, 50.84 ഗ്രാം നൈട്രോസെഫാം ഗുളികകള്‍, 2.8ഗ്രാം ട്രെമഡോള്‍ എന്നിവ പിടിച്ചെടുത്തു. 139.98 കിലോ കഞ്ചാവ്, 307 കഞ്ചാവ് ചെടികള്‍, 11 ഗ്രാം കഞ്ചാവ് ബീഡികള്‍ എന്നിവയും കസ്റ്റഡിയിലെടുത്തു. അബ്കാരി കേസുകളിൽ 802.5 ലിറ്റർ ചാരായം, 27112 ലിറ്റർ വാഷ്, 2629.96 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, 528.25 ലിറ്റർ വ്യാജമദ്യം എന്നിവയും പിടിച്ചിട്ടുണ്ട്.
ഓണം ഡ്രൈവുമായി ബന്ധപ്പെട്ട് സംസ്ഥാന-ജില്ലാ-താലൂക്ക് തലത്തിൽ കണ്ട്രോള് റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. പരാതികളും വിവരങ്ങളും അറിയിക്കാൻ എക്സൈസ് കമ്മിഷണറേറ്റിലെ കണ്ട്രോള് റൂം നമ്പരിൽ 9447178000 ബന്ധപ്പെടാം.
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
ചരിത്രമാകാന്‍ ഐപിസിഎന്‍എ കാനഡ ചാപ്റ്ററിന്റെ ഉദ്ഘാടനം ജൂലൈ 28 ന്
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
Comment