ദളിത് യുവാവിനെ അടിച്ചു കൊന്നു

28 August, 2023

ഭോപ്പാൽ: മധ്യപ്രദേശിൽ സഹോദരി നൽകിയ ലൈംഗിക പീഡനക്കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ദളിത് യുവാവിനെ അടിച്ചു കൊന്നു. സാഗർ ജില്ലയിലാണ് സംഭവം. തർക്കത്തിൽ ഇടപെട്ട പെൺകുട്ടിയുടെ മാതാവിനെ വിവസ്ത്രയാക്കിയെന്നും ആരോപണമുയരുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് എട്ടു പേരെ അറസ്റ്റ് ചെയ്തു. 20 വയസ്സുള്ള ലാലു എന്നറിയപ്പെടുന്ന നിതിൻ അഹിർവാറാണ് കൊല്ലപ്പെട്ടത്. ബറോഡിയ നൊനാഗിർ സ്വദേശിയായ യുവാവ് വ്യാഴാഴ്ചയാണ് ക്രൂരമായ മർദനത്തിന് ഇരയായത്.

ആശുപത്രിയിൽ ചികിത്സയിലിരിക്കേ യുവാവ് മരണപ്പെട്ടു. പ്രതികൾക്കെതിരേ മർദനം, മോഷണം, തട്ടിക്കൊണ്ടു പോകൽ അടക്കം 9 കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് വ്യക്തമാക്കി. 2019 ൽ യുവാവിന്‍റെ സഹോദരി നാലു പേർക്കെതിരേ ഭീഷണിപ്പെടുത്തൽ, മർദനം ലൈംഗിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് പരാതി നൽകിയിരുന്നു. കേസിൽ നാലു പേരും അറസ്റ്റ് ചെയ്യപ്പെട്ടു.‌ അതിനു ശേഷം കേസ് പിൻവലിക്കാൻ പ്രതികൾ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്ചയും ഇതേ ആവശ്യവുമായാണ് കേസിലെ മുഖ്യപ്രതിയായ വിക്രം സിങ് താക്കൂർ എത്തിയത്. കേസ് പിൻവലിക്കില്ലെന്ന് വ്യക്തമായതോടെ പ്രതി കുടുംബാംഗങ്ങളെക്കൂടി വിളിച്ചു വരുത്തി പെൺകുട്ടിയുടെ സഹോദരനെ ക്രൂരമായി മർദിക്കുകയായിരുന്നു.

Comment

Editor Pics

Related News

എസ്ഐയെ മരിച്ചനിലയില്‍ കണ്ടെത്തി
രണ്ട് വയസുകാരിയെ ബന്ധു പെട്രോളൊഴിച്ച് തീകൊളുത്തി
അവയവക്കടത്ത്; മുഖ്യപ്രതി പിടിയില്‍
പട്ടാപകല്‍ വീട്ടില്‍ കയറി യുവതിയെ പീഡപ്പിച്ചു, പ്രതി അറസ്റ്റില്‍